താൾ:CiXIV282.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

കൾ കൊണ്ട തന്റെ മെൽ അടിക്കയും എകദേശം തുമ്മുന്ന
തുപൊലെ ഒച്ച പുറപ്പെടീക്കയും വലിയ ഗൎവ്വ നടിച്ച നടക്ക
യും ചെയ്യും. കൊഴിയെ പൊലെ സകല വസ്തുക്കളും തിന്നുമെ
ങ്കിലും ബദാമിന്റെ അണ്ടിയും കാപ്പിയുടെ മട്ടും ഇവക്ക വി
ഷം. ബുദ്ധിയില്ലായ്മയിൽ ഇവന്ന തുല്യനായ ജന്തു ഇല്ല. ഇ
വന്റെ പിന്നിൽകൂടി വന്ന മുമ്പിൽ വലുതായി ഒന്നു വര
ച്ചാൽ തന്റെ തലയിൽ ഇത വലുതായ ഭാരമെന്നൊൎത്ത ഇ
ളകാതെ നില്ക്കും.

മയിൽ. എകദേശം കല്ക്കംപൊലെ ഇരിക്കുന്ന ഇവന്റെ
സ്വദേശം ഇന്ദ്യ. എങ്കിലും പലരാജ്യങ്ങളിലെക്കും കൊണ്ടു
പൊയി വളൎക്കുന്നു. തലയിൽ മൂന്നുശിഖയും കഴുത്തിൽ മിന്നു
ന്ന നീലനിറവും സ്ത്രീപുമാന്മാൎക്ക തുല്യം എങ്കിലും പുരുഷന്ന
മൂന്നാം വയസ്സിൽ ചന്ദ്രകങ്ങളൊടു കൂടിയ ഒന്നരക്കൊൽ നീള
ത്തിൽ പീലികളുണ്ടാകും. ഇവയെ ആലവട്ടം കെട്ടുന്നതിനും മ
റ്റും അലങ്കാരങ്ങൾക്കും പ്രയൊഗിക്കുന്നു, സൎപ്പങ്ങളും ൟച്ച
യും പ്രിയ ഭക്ഷണം. ഇടിനാദം കെട്ടാൽ അതി സന്തൊഷം പൂ
ണ്ട പീലികൾ പൊക്കി വിരിവരുത്തി ചന്ദ്രകങ്ങളെ വൃത്താ
കാരമായി പ്രകാശിപ്പിക്കയും രൊമാഞ്ചംപൊലെ തുവ്വലുകളെ
യും എഴുനീല്പിച്ചുംകൊണ്ട ഒരു ഗൎവ്വഭാവം നടിച്ച നൃത്തംചെ
യ്യും. ഇവയിൽനിന്ന ഒരു വക എണ്ണ എടുക്കുന്നത നാഡികൾ
ക്ക തളൎച്ചവരുത്തുവാൻ വിശെഷമെന്ന പ്രസിദ്ധം.

പടച്ചാവൽ. വലിപ്പത്തിലും നിറശൊഭയിലും മയിലി
ന്നതാഴയാകുന്നു. അത്യാവശ്യങ്ങളിൽ പറക്കുന്നു. കിഴക്കൊട്ട
ചെല്ലുന്തൊറും സൌന്ദൎയ്യം കൂടും. ചീനത്തുള്ള പൊൻപടച്ചാവ
ലിനെ കാണുമ്പൊൾ വിസ്മയംതൊന്നും. ശീമയിൽ ചിലർ ന
ല്ല വൃക്ഷങ്ങളൊടുകൂടിയ രണ്ടുമൂന്നുനാഴിക വഴി ഒരു സ്ഥലം
മാടികെട്ടി അതിന്നകത്ത ഇവയെ ആക്കുന്നുണ്ട. അപ്പൊൾ
അതിൽതന്നെ മൊട്ട കുട്ടികളോടും കൂടി പുറത്തുപോകാതെ
പാൎക്കയും ചെയ്യും.

കൊഴി. എല്ലാദെശങ്ങളിലും പലതരത്തിലും കാണ്കകൊ
ണ്ട വൎണ്ണിക്കുന്നില്ല. ചില ദെശങ്ങളിൽ കൊഴിയങ്കം ചെ
യ്യിക്കുന്നത മഹാ ക്രൂരക്കളി. ലക്ഷണമുള്ള കൊഴിച്ചാത്തൻ
രാത്രി മൂന്നുമണിക്ക കൂകും. വിത്ത്യാസമില്ല. ചുണ്ണാമ്പ തിന്മാ
ൻ ഇട വന്നില്ലങ്കിൽ മൊട്ട ഒടില്ലാതെ തൊലി മാത്രമായിരിക്കും.
എജിപ്തയിൽ കച്ചവടത്തിന്നായി വളരെ കൊഴിക്ക ആവശ്യമു
ണ്ടാകകൊണ്ട ആയിരം രണ്ടായിരം മൊട്ടയെ അപ്പം ചുടു
ന്നതിന്നുള്ള ബൊൎമ്മപോലെ ഉണ്ടാക്കി അതിന്നകത്ത വെ
ച്ച കൊഴിവരുത്തുന്നതുപൊലെ ചൂടുവരുത്തുമ്പോൾ താനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/109&oldid=180464" എന്ന താളിൽനിന്ന് ശേഖരിച്ചത്