താൾ:CiXIV280.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ സംഭവം

മിനിസ്വാതന്ത്ര്യം‌നാരിമാൎക്കില്ലെന്നെല്ലൊചൊല്ലീടുന്നുതാതൻതാൻര
ക്ഷിക്കണംകൌമാരവയസ്സിങ്കൽ ഭൎത്താവുരക്ഷിക്കണം‌യൌവനവയ
സ്സിങ്കൽ‌പുത്രൻ‌താൻ‌രക്ഷിക്കണംവാൎദ്ധക്ക്യവയസ്സിൻകൽ ദെവക
ൾക്കെല്ലാം‌വിഷ്ണുദെവത യെല്ലൊഭൂമിദെവന്മാൎക്കെല്ലാ മഗ്നിതാനം
ബ്രഹ്മാവുദൈവംലൊകങ്ങൾക്കെല്ലാംദൈവംബ്രാഹണരെന്നുനൂനം
മൂൎക്ക്വനാകിലുംഭൎത്താനാരിമാൎക്കെല്ലാംദൈവംചെതസാവാചാവ്യത്യാക
ൎമ്മണാഭൎത്താവിനെസാദരം ശുശ്രൂഷിക്കനല്ലതു നിങ്ങൾക്കെല്ലാം‌അതി
ലും‌പതിവ്രതമാരാകുംകുലസ്ത്രീകൾക്കതിനുമീതെയൊരുധൎമ്മമില്ലറികനീ
ഗതിയും‌വരുമിഹലൊകസൌഖ്യവുംവരുംപതിശുശ്രൂഷണംകൊണ്ടെ
ന്നുചൊല്ലുന്നുവെദം‌പുത്രനും‌നീയും‌കൂടിപ്പൊകണം‌മടിയാതെവൃദ്ധതാ
പസന്മാരും‌ശിഷ്യരുംതുണപൊരുംതാതനെപ്പിരിയുന്നദുഃഖംകൊണ്ട
വളപ്പൊൾ ചൂതെലും‌മുലതന്മെലിറ്റിറ്റുവീണീടുന്ന നെത്രാംബുതു
ടച്ചഭിവാദ്യവുംചെയ്തുതൊഴു താസ്ഥയാപ്രദക്ഷിണംചെയ്തുതൽ‌പുത്ര
നൊടും ഗൽഗദാക്ഷരത്തൊടുയാത്രയുംചൊല്ലിമെല്ലെ നിൎഗ്ഗമിപ്പതി
ന്നാശുതുനിഞ്ഞുശകുന്തളാ മുനിയും‌തനയനെമടിയിലെടുത്തുവ ച്ചനു
മൊദത്തൊടണച്ചാശ്ലെഷംചെയ്തുനന്നായി തലയിൽ‌പ്പലവുരുചും
ബിച്ചുചൊല്ലീടിനാൻ പലനാൾവാൿഭുവിഗുണവാനായ്നീഎന്നും
പലവുമാശീവ്വചനാദികൾചെയ്തുപിന്നെ കലശങ്ങളുംജപിച്ചാടി
നാൻപിന്നെത്തന്റെ മകളെക്കരംകൊണ്ടുതടവിരന്ദംമന്ദം സുഖമാ
യ്‌വരികെന്നുപറഞ്ഞൊരനന്തരം അശ്രുക്കൾപൊഴിക്കയുമുൾക്കനംവി
ടുകയും നിശ്വാസംവരികയുംനിസ്സഹം ചിന്തിക്കയും മാനുഷഭാവം
കൊണ്ടുമാമുനിക്കതുനെരം മാനസഖെദംചെറുതുണ്ടായിതെന്നെവെ
ണ്ടു ശീൎണ്ണപൎണ്ണാൎണ്ണൊവായുഫലമൂലാശികളായ്ത്താൎണ്ണപല്യംകസ്ഥ
ലസംണ്ഡിലശായികളായിശാന്തമാനസന്മാരായ്നിജ്ജിതെന്ദ്രിയ
ന്മാരായ്ദാന്തന്മാരായ്സന്തതംപരമഹംസന്മാരായി ധമനീസമുദായസ
തതഗാത്രന്മാരായ്സമവീക്ഷണന്മാരായ്തപസാകൃശന്മാരായി വല്ക്കലാ
ജിനധരന്മാരായ്സുവ്രതികളാ യുൾക്കനമൊടുശക്തിയുക്തധാരികളായി
നിടിലത്തിൻ‌കലൂദ്ധ്വപുണ്ഡ്രമുള്ളവർചിലർ ജടിലന്മാരായ്ചിലർമു
ണ്ഡന്മാരായുള്ളമുനിമാരെയും നിജശിഷ്യരാമവരെയുംതുണയായയ
ച്ചിതു കണ്വനാം‌മുനിവരൻശൈലപ്രസ്രവണങ്ങൾ വനങ്ങൾ
നദികളും ശൈലങ്ങൾ‌നിതംബങ്ങൾ കന്ദരങ്ങളും‌പിന്നെരാഷ്ട്രങ്ങൾ
നഗരങ്ങ ളാശ്രമപ്രവരങ്ങൾഗൊഷങ്ങൾമുഖ്യദിവ്യ ക്ഷെത്രങ്ങളു
ദ്യാനങ്ങൾ എന്നിവ കടന്നുപൊ യ്മദ്ധ്യാഹ്നകാലത്തിൻ‌കൽചെന്നി
തുമഹാരാജ ഗൊപുരദ്വാരത്തൊളംഐളാൎത്ഥംശതക്രതു നിൎമ്മിതമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/98&oldid=185387" എന്ന താളിൽനിന്ന് ശേഖരിച്ചത്