താൾ:CiXIV280.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൯൩

പുരമൈളിവിദ്യൎത്ഥംമുന്ന മളകാപുരം‌പൊലെപരിഖാപുരാട്ടാപ തല്പ
ങ്ങൾപലതരംവാരണശാലാഭിത്തി ചിത്രങ്ങൾപലതരംശതഘ്നിചക്ര
യന്ത്ര ശതങ്ങൾപലതരംരഥഘ്നതരയന്ത്ര പ്പാലങ്ങൾപലതരംഹൎമ്മ്യ
പ്രാസാദങ്ങളും മണ്ഡപവരങ്ങളുംനിൎമ്മലപണ്യവീഥി പ്രപകൾ
സഭാതലംകൈലാസശിഖരൌഘാകാരഗൊപുരങ്ങളും ശൈലസന്നി
ഭകരിപ്രവരാലയങ്ങളും മന്ദുരകളും‌പത്തിമന്ദിരങ്ങളുംവരി സുന്ദരീജ
നംവാഴും മന്ദിരനികരവും ചന്ദ്രികാതരലസന്മാളികാഗണങ്ങളും ച
ന്ദ്രികാംകണങ്ങളുംനാടകശാലകളും ദ്വാരതൊരണപരിശൊഭിതമാ
യപുരം പാരിടത്തിനുതൊടുകുറിയെന്നതുപൊലെ പുഷ്കരിണികൾപല
വുദ്യാനങ്ങളും പുഷ്കരാക്ഷികൾവാഴുമവരൊധനങ്ങളും സ്വധ
ൎമ്മസ്ഥന്മാരായനാനാവൎണ്ണാശ്രമികൾ സുതദാരങ്ങളൊടുവാണീടുംഗൃ
ഹങ്ങളും നിത്യമുത്സവംകൊണ്ടുശൊഭിച്ചമന്ദിരങ്ങൾ സത്യതല്പരന്മാരാം
വൈശ്യന്മാർഗൃഹങ്ങളും രത്നകാഞ്ചനധനധാന്ന്യൌഘസൎമദ്ധിയും
അഗ്നിഹൊത്രികൾ നല്ലപണ്ണിതന്മാരായുള്ളൊർ ദാനശീലന്മാരായക
രുണാൎദ്രാത്മാക്കളും മാനശീലന്മാരായഭടന്മാരായുള്ളൊരും സതതമകാ
ൎയ്യങ്ങളകലെവെടിഞ്ഞുള്ളൊ രധൎമ്മഭീരുക്കളാത്സം‌പൂൎണ്ണമായരാജ്യം സ്വ
ൎഗ്ഗവുമിതിനൊടുതുല്യമല്ലെന്നുതൊന്നും സൽഗുണപരിപൂൎണ്ണമെത്രയും
ചിത്രംപാൎത്താൽ പത്തനമദ്ധ്യെരാജമന്ദിരം‌മനൊഹരം വിത്തസഞ്ച
യപൂൎണ്ണമുത്തമസഭായുതം ബ്രാഹ്മണപ്രവരരുംഭൂപതി വീരന്മാരും ധാ
ൎമ്മികന്മാരാംധനപതികൾവൈശ്യന്മാരും സദ്വിജഭക്തന്മാരാമുത്തമ
ശൂദ്രന്മാരും സദ്‌വൃത്തന്മാരായ്മറ്റുമുള്ളവൎണ്ണികൾതാനും സൂതന്മാർമാ
ഗധന്മാർവന്ദികൾഗായകന്മാർ പാദസെവകന്മാരും സ്തുതിപാഠകന്മാ
രും നൎത്തകന്മാരും‌നല്ലനൎത്തകീജനങ്ങളും ഉത്തമവാദ്യങ്ങളെവദിക്കു
ന്നവർകളും ആനതെർകുതിരകാലാളായസൈന്ന്യങ്ങളു മാനകപട
ഹാദിശംഖനാദങ്ങളൊടും ആനന്ദംവരുമാറുസെവിച്ചുംസദാകാല മാ
നന്ദം‌പാരമുണ്ടാമപ്പുരിതന്നിൽ‌ചെന്നാൽ സുന്ദരീശകുന്തള നന്ദന
നൊടുംകൂടി മന്ദാക്ഷഭാവത്തൊടുമന്ദം പൊയ്ചെല്ലുന്നെരം നന്ദിച്ചുകു
മാരനെക്കണ്ടുവരെല്ലാവരു മിന്ദുവൊപുനരിവനിന്ദ്രനൊകന്ദൎപ്പനൊ
സ്കന്ദനൊമുകുന്ദനൊചന്ദ്രചൂഡനൊചൊല്‌വി നെന്നല്ലാമൊരൊജ
നം കണ്ടാനന്ദിക്കുന്നെരംദുൎജ്ജനാബഹുലമാം‌നഗരംപ്രവെശനമിജ്ജ
നത്തിനുയൊഗ്യമല്ലെന്നുനിരൂപിച്ചു നിവൃത്തിച്ചിതുമുനിവൎഗ്ഗവുംശി
ഷ്യകളും സുഹൃത്താശകുന്തളാസ്വപുത്രനൊടും‌കൂ ടി ധരിത്രീപതിവാഴു
മാസ്ഥാനെചെന്നുനിന്നാൾ‌ചരിത്രംകണ്ടുലൊകർ‌ബഹുമാനിച്ചു പാ
രംദെവെന്ദ്രസദൃശനാം ഭൎത്താവുതന്നെക്കണ്ടു ഭാവനയാലെവന്ദിച്ചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/99&oldid=185388" എന്ന താളിൽനിന്ന് ശേഖരിച്ചത്