താൾ:CiXIV280.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪ സഭാ

ന്നൊടൊഫല്ഗുനനൊടൊവൃകൊദരൻ തന്നൊടൊയുദ്ധംതുടങ്ങുന്നുനീ
യിപ്പൊൾ ഗൊപൻഭവാൻജിഷ്ണുകൊമളനെന്നുടെ ക്കൊപംപൊറു
പ്പാൻവൃകൊദരനാകിലാംഎന്നുപറഞ്ഞൊരുമന്നവൻമാഗധൻചെ
ന്നുടനായുധശാലയകംപുക്കു രണ്ടുഗദകളെടുത്തുകൊണ്ടുവന്നു രണ്ടി
ലുംവെണ്ടതെടുത്തുകൊൾഭീമനീഎന്നവൻചൊന്നപ്പൊൾമാധവൻ
ഭീമനെചെന്നാലുമെന്നൊന്നുതട്ടീകരംകൊണ്ടു പിന്നെയുണ്ടായവി
ശെഷംപറവതി നെന്നാൽപണിപണിചിത്രംനിരൂപിക്കിൽ വട്ട
ത്തിൽനിന്നുപരുമാറിയുംഗദ തട്ടിയുംതങ്ങളിൽദൃഷ്ടിപറിയാതെതയ്പാ
ൻപഴുതുകൾനൊക്കിയുമെത്രയും കെല്പുകലൎന്നവരത്ഭുതമാംവണ്ണംമു
പ്പുരവൈരിയുമന്തകനുംപണ്ടുമുപ്പാർനടുങ്ങുമാറുണ്ടായപൊർപൊലെ
ഭീമനുംഭീമനാകുംജരാസന്ധനുംഭൂമികുലുങ്ങുമാറൊത്തിവീഴുന്നതുംനീ
ക്കിക്കളെകയുംവാങ്ങിച്ചുരുങ്ങിയും തൂങ്ങിയടുക്കയുംനീങ്ങാതെനില്ക്ക
യും ചാലനാപാതനൊത്ഥാപനഭ്രാമണപാലനാലൊകനാലെപനാ
ദ്യങ്ങളാൽ ഒരൊതൊഴിലുകൾകാട്ടുന്നനെരത്തു വീരരായുള്ളവർകണ്ണു
കുളൎക്കുന്നു വാരിജലൊചനനനുംവിജയൻമുഖ വാരിജംപാൎത്തുകൊ
ണ്ടാടിച്ചിരിക്കുന്നു മുഷ്കരമായഗദകൾതമ്മിൽക്കൊണ്ടു പുഷ്കരംപൊ
ട്ടുമാറുള്ളൊരുശബ്ദവും സിംഹവുമാനയുമെറ്റുപൊരുംവണ്ണം സിംഹ
നാദങ്ങളുംചെയ്തുചെയ്തങ്ങിനെ പാരമടിക്കയുംചൊരയൊലിക്കയും
വീരർതൊഴികണ്ടുകണ്ണുകുളുൎക്കയും കൂടക്കൊടുക്കയുംമൂടിത്തടുക്കയുംചാ
ടിക്കഴിക്കയുംകെടിൽപ്പഴിക്കയും കൊടിയൊഴിക്കയുംമാടിവിളിക്കയും
വാടിവിയൎക്കയുമൊടിക്കിഴക്കയും നില്ലെടാനൊക്കുനൊക്കെന്നങ്ങുര
ക്കയും തല്ലുവരക്കണ്ടുതള്ളിപ്പതിക്കയും വല്ലഭംകയ്ക്കൊണ്ടുവെഗാലെതൃ
ക്കയും ചൊല്ലൊക്കൊണ്ടന്യൊന്യമാശുതാഡിക്കയും ഇങ്ങിനെചെന്നു
പതിനഞ്ചുനാളപ്പൊ ളെങ്ങിനെവന്നുഞായമെന്നുസംശയം അൎജ്ജു
നനുണ്ടായിതുള്ളിലതുനെര മച്യുതനൊടുണൎത്തിച്ചരുളീടിനാൻ കൊ
ണ്ടൽനെർവൎണ്ണനുപദെശവുംചൊന്നാൻ രണ്ടയ്പൊളിച്ചുമറിച്ചിടു
വാനപ്പൊൾ പച്ചിലകീറിമറിച്ചിട്ടാനൎജ്ജുനൻ പിച്ചയായ്മാരുതിമാഗ
ധൻതന്നെയും തച്ചുനിലത്തുപതിപ്പിച്ചൊരുപദം നിശ്ചലമാകചവി
ട്ടിനിന്നപ്പൊഴെ മറ്റെച്ചരണംപിടിച്ചങ്ങുയൎത്തീട്ടു തെറ്റെന്നുചീന്തി
നാൻമാരുതപുത്രനും ക്ഷുത്തുകൊണ്ടറ്റവുമാൎത്തനായ്മെവിനഹസ്തി
വരൻപനചിന്തുന്നതുപൊലെ ക്രുദ്ധതയൊടതിശക്തനാംഭീമനും മൃ
ത്യുപുരത്തിന്നയച്ചവാനവനെയും ദുഷ്ടൻപിടിച്ചുകെട്ടീടിനമന്നരെപെ
ട്ടെന്നഴിച്ചുവിട്ടീടിനാൻകൃഷ്ണനും നാരായണജയനാഥഹരെജയ നാ
രദസെവിതനാരകനനാശന നാരീജനമനൊമൊഹനമാധവ പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/200&oldid=185490" എന്ന താളിൽനിന്ന് ശേഖരിച്ചത്