താൾ:CiXIV280.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ സംഭവം

സമെ പാണ്ഡുവുംഗന്തുകാമനായ്രമുത്ഥാനം‌ചെയ്താൻ പാണ്ഡിത്യമെ
റുംമുനിമാരപ്പൊളരുൾചെയ്താർ എത്രയും ദുൎഗ്ഗമാൎഗ്ഗംദുഗ്‌ഗ്രാ വാഗ്രൊഗ്രാ
ഗ്രാഹ്യം പൃത്ഥ്വീശൊത്തമമഹൽപൃത്ഥ്വീദ്ധ്രശൃംഗൊദ്ദെശം ഉത്തുംഗ
മുത്തമാംഗമു ത്തരൊത്തരഹിമ മുത്തുംഗസ്തനികളാം‌പത്നിമാരെന്തെ
ചെയ്‌വൂ യക്ഷരാക്ഷസഗന്ധൎവ്വൊരഗനിഷവിതം പക്ഷിസഞ്ചാര
ഹീനം‌രഹിതമൃഗഗണം അപ്സരസ്ത്രീകളൊടുംദെവകൾകളിപ്പെടം‌പു
ഷ്പസൌഗന്ധ്യം‌പൂണ്ടമന്ദമാരുതസെവ്യം നദികൾനിതംബങ്ങൾഗ
ഹ്വരങ്ങളും‌പുന രതിശീതളഹിമന്ദുഷ്പ്രവെശാരണ്യവും നടന്നുകൂടാ
യെല്ലൊമാനിനീജനങ്ങൾക്കു കടന്നുകൊൾ‌വാൻപണിയതിലും‌ശ
തശൃംഗം ഞങ്ങളൊടൊക്കെത്തന്നെപൊയ്ക്കൊള്ളാമിന്നും‌പക്ഷെ മം
ഗലാത്മാവെയിതുകെട്ടിങ്ങു വസിച്ചാലും എന്നതുകെട്ടുപാണ്ഡുപിന്നെയു
മുരചെയ്താൻഖിന്നമാനസനായിതാപസവരന്മാരെസന്തതിയില്ലാതവ
ൎക്കില്ലപൊൽപരഗതി സന്തതമതുതന്നെചിന്തിച്ചുദുഃഖിക്കുന്നെൻ ഇ
ങ്ങിനെപാണ്ഡുനൃപവാക്കുകൾകെട്ടനെര മിംഗിതജ്ഞന്മാരായതാപ
സരരുൾചെയ്തുണ്ടെല്ലൊഭവാനെംകിൽ സന്തതിദെവൊപമകണ്ടി
തുഞങ്ങൾദിവ്യചക്ഷുഷാനൃപൊത്തമ വിഖ്യാതന്മാരായ്നല്ലപുത്രന്മാരു
ണ്ടാകനിൻ ദുഃഖവുംതീൎന്നുപിന്നെസൽഗതിലഭിച്ചാലുംഎന്നയച്ചെ
ഴുനെള്ളിതാപസവരന്മാരു മന്നെരമകതാരിൽചിന്തിച്ചുപാണ്ഡുനൃപ
ൻ സന്തതിയുണ്ടാക്കെണ്ടുംകൎമ്മമെങ്ങിനെമമ ചിന്തിച്ചാലുപായവു
മെതുമെകണ്ടീലെല്ലൊ ക്ഷുല്പിപാസാദിശ്രാന്തനായവെദവ്യാസനെ
ശില്പമായിയ്പൂജിച്ചിതുഗാന്ധാരീയൊരുദിനം തൽപ്രസാദത്താൽവരം
കിട്ടിയഗാന്ധാരിക്കു ഗൎഭമുണ്ടായിപൊലെന്നെല്ലൊകെട്ടുതിപ്പൊൾ
ഇനിക്കൊഗൎഭാധാനം‌ചെയ്‌വാനൊമുനിശാപം നിനച്ചാലരുതാതെ വ
ന്നിതുവിധിവശാൽ നാലൃണത്തൊടുകൂടിമാനവൻജനിക്കുന്നു നാ
ലും വീട്ടിയെഗതിവന്നിടുഭുവിനൃണാം ആസ്തിക്യമൊടുയജ്ഞംകൊണ്ടു
ദെവകൾകടം സ്വാദ്ധ്യായതപസ്സുകൊണ്ടഷികൾക്കുള്ള കടം ശ്രാ
ദ്ധാദിപുത്രൊല്പത്യാപിതൃക്കൾക്കുള്ളകടംമാനുഷൎക്കുള്ള കടമാനൃശംസ്യെ
നവീട്ടി വെണംമാനുഷന്മാൎക്കുസൽഗതിവന്നീടുവാൻ എന്നതിൽ
പിതൃക്കൾക്കുവീട്ടീലെന്നതുമൂല മെന്നുള്ളിൽപരിതാപംമെൽക്കുമെൽ
വൎദ്ധിക്കുന്നു ഇത്തരമൊരൊന്നൊൎത്തുരഹസികുന്തിയൊടു ചിത്ത
ത്തിലുള്ളതാപമെപ്പെരുമറിയിച്ചാൻ അ നപത്യനുഗതിയില്ലമറ്റൊ
ന്നുകൊണ്ടു മനഘശീലെകുന്തിചിന്തിച്ചീടുകവെണം ശാരദണ്ഡായ
നീയാംകെകയനൃപനുടെ ഭാൎയ്യായാം ശ്രുതസെനാനല്ലൊരുമുനീന്ദ്രനെ
വരിച്ചു ദുൎജ്ജയാദിമൂന്നുമക്കളെപ്പെറ്റാൾ ധരിക്കനിയ്യുംഗൎഭം ബ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/122&oldid=185412" എന്ന താളിൽനിന്ന് ശേഖരിച്ചത്