താൾ:CiXIV280.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭാവം ൧൧൫

കെതുവുംബഹ്വാശിതാനും നാഗദന്തനുമഗ്രയായിയും‌കവചിയും നി
ഷംഗീപാശീദണ്ഡധാരനുംധനുഗ്രഹൻ ചൊല്ലീടാമുഗ്രൻഭീമരഥ
നും ഭീമാഖ്യനും വീരബാഹുവുമലൊലുപനുംഭീമകൎമ്മാ പിന്നെവൻ
സുബാഹുവുംഭീമവിക്രമന്താനും അഭയന്ദ്രുദകമ്മാവെന്നപരനുനാമം
മൂവ്വരെചൊല്ലുംദൃഢരഥന്മാരെന്നുതന്നെ പിന്നെവനനാധൃഷ്യനപ
രൻകുണ്ഡഭെദീ ചൊല്ലെഴംവിരൊധിയുംദീൎഘലൊചനൻതാനും പി
ന്നെവൻ ദീഘൎദ്ധ്വജൻപിന്നെവൻദീൎഘഭുജൻ പിന്നെവനദീൎഘ
നുംദീൎഘനുംദീൎഘബാഹു പിന്നെവന്മഹാബാഹുവ്യൂഢൊരസ്തനുംപി
ന്നെ കനകദ്ധ്വജന്മഹാകുണ്ഡനുംകുണ്ഡന്താനും കുണ്ഡജഞ്ചിത്രജനു
മനസ്വഞ്ചിത്രക നും നൂറ്റൊന്നാമതുപിന്നെദുശ്ശളയെന്നുപെരാ യാ
റ്റലൊടൊ രുമകൾതാനുമുണ്ടായിവന്നു ധൃതരാഷ്ട്രനുപിന്നെവൈശ്യ
സ്ത്രീപെറ്റീട്ടൊരു സുതനുമുണ്ടായ്‌വന്നുയുയുത്സുവെന്നുപെരായി. കുന്തി
ദെവിക്കും‌പിന്നെ മൂന്നാമതൊരുസുത നിന്ദ്രനന്ദനനായിട്ടൎജ്ജുനനുണ്ടാ
യ്‌വന്നു അൎഭകന്മാരില്ലാഞ്ഞുദുഃഖിച്ചമാദ്രീതനി ക്കപ്പൊഴെയൊരുമന്ത്രം
കുന്തിയുംപഠിപ്പിച്ചാൾ അശ്വിനിദെവകളെദ്ധ്യാനിച്ചിട്ടവൾതാനു
വിശ്വാസത്തൊടുസെവിച്ചീടിനാളതുകാലം നകുലസഹദെവന്മാരാ
യകുമാരന്മാർ നിഖിലഗുണത്തൊടുംമാദ്രിക്കുമുണ്ടായ്‌വന്നു വൈശം
പായനനെവമരുളിച്ചെയ്തനെരം വൈശിഷ്ട്യമെറുംജനമെജയൻ
ചൊദ്യം ചെയ്താൽ വിസ്തരിച്ചരുളിച്ചെയ്തീടെണമെല്ലൊപാണ്ഡു
പുത്രന്മാരുടെപരമൊല്പത്തി വഴിപൊലെ–എന്നതുകെട്ടുവൈശംപായ
നനരുൾചെയ്തു മന്നവകെട്ടുകൊൾകപാണ്ഡവൊല്പത്തിയെല്ലാം താ
പസശാപമെറ്റുപാണ്ഡുവാകിയനൃപൻ താപമൾക്കൊണ്ടുചെന്നു
ഹസ്തിനം‌പുക്കശെഷം ആഭരാണാദികളുമൊക്കവെദാനംചെയ്തു ശൊ
ഭതെടിടും‌നിജഭാൎയ്യമാരൊടുംകൂടി താപസവെഷം‌പൂണ്ടുപൊയഥശ
തശൃംഗം പ്രാപിച്ചുഫലമൂലാശനനായ്‌വാഴുംകാലം സിദ്ധചാരണമു
നിശ്രെഷ്ഠന്മാൎക്കെല്ലാവൎക്കും സ്നിദ്ധനായ്പാണ്ഡുചിരകാലംവാണൊ
രുശെഷം മാമുനീന്ദ്രന്മാരമാവാസിനാളൊക്ക ത്തക്ക ത്താമരസൊ
ത്ഭവനെകാണ്മാനായ്പുറപ്പെട്ടാർ – ചൊദിച്ചുപാണ്ഡുമുനിശ്രെഷ്ഠന്മാ
രൊടുനിങ്ങ ളെതൊരുദിക്കിന്നെഴുനെള്ളുവാൻതുടങ്ങന്നു താപസെ
ന്ദ്രന്മാരതുകെട്ടരുൾചെയ്തീടിനാർ ഭൂപതിപ്രവരനീകെട്ടുകൊണ്ടാലു
മെംകിൽ ബ്രഹ്മലൊകത്തിംകലുണ്ടിന്നൊരുമഹായാഗം ബ്രഹ്മജ്ഞൊ
ത്തമഞങ്ങൾതത്രപൊകുന്നുസഖെ ദെവകൾപിതൃക്കളുമൃഷികൾസിദ്ധ
ന്മാരും സെവിപ്പാൻവരുംകമലാസനപാദാംഭൊജംഞങ്ങളും ബ്രഹ്മാ
വിനെകാണ്മാനായ്പൊകുന്നിതുമംഗലാത്മാവെ മഹീ പാലവൃന്ദൊത്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/121&oldid=185411" എന്ന താളിൽനിന്ന് ശേഖരിച്ചത്