താൾ:CiXIV280.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൦൧

ല്ലൊ വലത്തെത്തുടതന്മെലിരിക്കനിമിത്തമായി ഫലിക്കയില്ലമനൊ
രഥമെന്നറികതെ അപത്യസ്നുഷാദികൾക്കെന്നിയെഭാൎയ്യാതനിക്കബ
ദ്ധമധിവസ്തുദക്ഷണൊത്സംഗമെന്നാൽ എന്നുടെതനയനുഭാൎയ്യയായ്പ
രുവതി നിന്നിഹയൊഗ്യന്താനുമെന്നതുകെട്ടുഗംഗാ ചൊല്ലിനാളിത്ര
ശാന്തനാകിയനിന്മകനു വല്ലഭയാവഞ്ഞാനെന്നുടനെമറഞ്ഞപ്പൊ
ൾ സന്തുഷ്ടൻ പ്രതീപനംസന്തതംകൎമ്മംചെയ്തു സന്തതിലഭിച്ചിതു
ശന്തനുനാമത്തൊടും പുത്രമിത്രാൎത്ഥകളത്രാദിസംപത്തിയൊടു മെത്ര
യും കീൎത്തിയൊടെവസിച്ചാൻ പ്രതീപനും ഇങ്ങിനെകൃതത്രെതദ്വാപര
യുഗങ്ങളിൽ മംഗലംവളൎത്തീടുംധാൎമ്മികന്മാരായ്മെവും സൊമവംശൊ
ത്ഭവന്മാരാകിയരാജാക്കന്മാർ ഭൂമിയെവഴിപൊലെപരിപാലിച്ചമു
ന്നം ചൊല്ലെഴുംപുരൂരവാവാദിയായുള്ളമന്നൊർ എല്ലാരുംകഴിഞ്ഞഥ
ശന്തനുവെന്നവീരൻ ആഴികൾ ചൂഴുമൂഴിക്കൊക്കനായകനായി വാ
ഴുന്നകാലത്തിങ്കലവിടെയൊരുദിനം ഭംഗിതെടീടുന്നൊരുമംഗലരൂപ
ത്തൊടെ ഗംഗയുമൊരുവരസുന്ദരിയായിവന്നാൾ മന്നവന്മൊഹം
കൈക്കൊണ്ടന്നെരമവൾതന്നൊ ടെന്നുടെവല്ലഭയായിവിടെയിരി
ക്കെന്നാൻ ബാലികാകുലശിരൊമാലികാതാനുമനു കൂലതയൊടുംഭൂമി
പാലനൊടുരചെയ്തുഅപ്രിയംപറയുന്നാളപ്പൊഴെപൊവഞ്ഞാനെന്ന
പ്പുരികുഴലാളുമപ്പൊഴെചൊന്നനെരം അപ്രിയം‌പറയുന്നീലെപ്പൊ
ഴും‌മടിയാതെ മൽപ്രിയം‌വരുത്തുകെന്നപ്രഥിവീശൻചൊന്നാൻ അ
പ്പൊഴുതനുവദിച്ചപ്പുരികുഴലാളു മപ്പുരുഷാധീപനൊട പ്പുരിതന്നിൽ
വാണാൾ ഉൾപ്പൂവിൽവളൎന്നെഴുംവിഭ്രമത്തൊടുംകൂടി പുഷ്പബാണാ
ൎത്തിപൂണ്ടുപുളച്ചുകളിക്കുന്നാൾ അപ്പുരംതന്നിലുള്ളൊൎക്കത്ഭുതംവരുമാറു
ഗൎഭവുമുൽപ്പാദിച്ചൊരൎഭകനുണ്ടായ്‌വന്നു ഉണ്ടായപൈതൽതന്നെക്ക
ണ്ടുകൂടുന്നനെരം കണ്ടവൎക്കിണ്ടലുണ്ടാമ്മാറുമാതാവുതന്നെകണ്ഠത്തെ
പ്പിരിച്ചുകൊന്നീടിനാളെന്നെവെണ്ടു കണ്ടുഭൂപാലൻതാനുംമിണ്ടിതി
ല്ലെതുമൊന്നും കണ്ടിവാർകുഴലിയിലുള്ളൊരുരാഗംകൊണ്ടുംപണ്ടുതാ
ൻപറഞ്ഞതിനന്തരംവരായ്‌വാനും ഇങ്ങിനെകൊന്നാളവൾബാലന്മാ
രെഴുപെരെതിങ്ങിനകാന്തിയൊടു മുണ്ടായിതെട്ടാമതും‌അക്കുമാരനെയ
വൾ കൊല്ലുവാനൊങ്ങുംനെരൎമക്കനുസമമായ തെജസ്സുകാണ്കയാലെ
സുഭ്രു വായുള്ളബാലെവിപ്രിയമെന്നാകിലു മൎഭകൻ‌തന്നെവധിച്ചീ
ടരുതെന്നുനൃപൻ അന്നെരംഗാഗാദെവീതന്നുടെപരമാൎത്ഥമൊന്നൊ
ഴിയാതെനൃപൻതന്നൊടുചൊല്ലീടിനാൾജഹ്നുജാന്ദാകിനീഞാനെ
ടൊഹൈമാവതി വന്നതുമത്രദെവകാൎയ്യാൎത്ഥസിദ്ധ്യൎത്ഥമായി ആപ
വാമുനിവരൻശാപത്താൽ‌വസുക്കളും ഭൂപതെതവസുതന്മാരായുത്ഭവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/107&oldid=185396" എന്ന താളിൽനിന്ന് ശേഖരിച്ചത്