താൾ:CiXIV280.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦ സംഭവം

ച്ചീടാമെന്നു ധാതാവിൻശാപം‌പരിഗ്രഹിച്ചുനരപതി ഭൂതലംതന്നി
ൽ‌പിറന്നീടുവാനാരംഭിച്ചു. അക്കാലംധരാദികളാകിയ വസുക്കളെ
ദുഃഖിതന്മാരായ്ക്കണ്ടുചൊദിച്ചുഗംഗാദെവീ എത്രയും‌മഹത്വമെറീടിന
നിങ്ങളെല്ലാം നിസ്തെജന്മാരായ്‌വന്നതെന്തിപ്പൊൾവസുക്കളെ ചൊ
ല്ലുവിൻ‌പരമാൎത്ഥമെന്നതുകെട്ടനെരം ചൊല്ലിനാർവസിഷ്ഠശാപ
ത്തിൻ കാരണമെല്ലാം മാനുഷ സ്ത്രീകളുടെഗൎഭപാത്രത്തിൽ‌പൂവാൻ
മാനസത്തിങ്കൽമടിയുണ്ടുഞങ്ങൾക്കുപാരം മാനുഷിയായിട്ടിനിഞങ്ങ
ൾക്കുശാപംതീൎപ്പാൻ മാനസത്തിങ്കൽ‌കൃപയുണ്ടാകവെണം നാഥെ
മാതാവായ്ചമയെണംഞങ്ങൾക്കെന്നപെക്ഷിച്ചൊ രാദിതെയൊത്ത
മന്മാരൊടുഗംഗയുംചൊന്നാൾ മാനുഷന്മാരിൽ നിങ്ങളെവനുസുത
ന്മാരായി ദീനമെന്നിയെപിറന്നീടുവാന്നിരൂപിച്ചു ശന്തനുവാകും‌പ്ര
തിപാത്മജക്ഷിതീപതി സന്തതിയാവാഞ്ഞങ്ങളൊൎത്തിരിക്കുന്നതി
പ്പൊൾ നിന്തിരുവടിതന്നെക്കാമിച്ചമഹാഭിഷ ക്ചന്ദ്രവംശാധിപതി
ശന്തനുവായതിപ്പൊൾ എങ്കിലങ്ങിനെയാകെന്നരുളിച്ചെയ്തുഗംഗാ
ശംകിച്ചുവസുക്കൾ ചൊല്ലീടിനാരതുനെരം ജാതമാത്രന്മാരാകുംഞങ്ങ
ളെയെല്ലാന്തവ സ്രൊതസിപ്രക്ഷെപണംചെയ്യണം‌മടിയാതെ
മാനുഷഭാവം‌പൂണ്ടുചിരനാളവനിയിൽ മാനസാതാപംപൂണ്ടുവാഴു
വാനരുതയ്യൊ ഗംഗയുമതുകെട്ടു ചൊല്ലിനാൾവസുക്കളൊ ടങ്ങിനെ
ചെയ്‌വൻ‌ഞാനൊനിങ്ങളുണ്ടൊന്നുവെണ്ടു പുത്രാൎത്ഥമായകൎമ്മംവ്യൎത്ഥ
മായ്‌വരായ്‌വതി നുത്തമനൃപനൊരുപുത്രനെവിധിക്കെണം അതിനുഞ
ങ്ങളുടെ വീൎയ്യത്തിൽതുരിയാൎദ്ധം സുതസംഭവത്തിനുവെവ്വറെനൽകാ
മെല്ലൊ ശന്തനുനൃപനൊരുസന്തതിയുണ്ടാമെന്നാൽ സന്തതിശന്ത
നുജനുണ്ടാകയില്ലതാനും ഇങ്ങിനെസമയംചെയ്തീടിനാർവസുക്കളും
ഗംഗയുംയഥാകാമംഗമിച്ചാളതുകാലം ചൊല്ലെഴും പ്രതീപനായീടി
നരാജതൃഷി കല്യാണരൂപശീലമുള്ളവൻ ഗംഗാതീരെ ചെന്നിരു
ന്നിതു പുനരദ്ധ്യയാനാൎത്ഥമപ്പൊൾ സ്വൎന്നദീനൃപനുടെവലത്തെ
ത്തുടതന്മെൽ സംഗമൊടിരുന്നിതുസുന്ദരരൂപത്തൊടെശൃംഗാരയൊ
നിപരദെവതായന്നപൊലെ അന്നെരംപ്രതീപനും ചൊല്ലിനാനെ
ന്തുനിന ക്കെന്നാൽവെണുന്നതെന്നുകെട്ടുഗംഗയുംചൊന്നാൾ നി
ന്നെക്കാമിച്ചുവന്നൊരെന്നെനീഭജിക്കെണം എന്നെല്ലൊവെദത്തി
ലും വിധിയെന്നറിയെണം കാമിച്ചനാരിതന്നെത്യാഗംചെയ്തീടുന്നവ
ർകാമിച്ചതൊന്നുംവരാനരകംവരുംതാനുംഅന്നെരം പ്രതീപനും ഗംഗ
യൊടുരചെയ്തു പുണ്യപാപങ്ങളുടെസൂക്ഷ്മാലൊകനത്തൊടും കാ
മാത്ഥാം‌മിഥുനകൎമ്മങ്ങൾചെയ്കയുമില്ല കാമിനിപുനരസവൎണ്ണയുമരുതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/106&oldid=185395" എന്ന താളിൽനിന്ന് ശേഖരിച്ചത്