താൾ:CiXIV280.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൯൭

റും ചെതസിവിചാരിക്കഭൂപതിതിലകമെ മെരുവു കടുകുമുള്ളന്തരമു
ണ്ടുനമ്മിൽ സാരജ്ഞനല്ലൊട്ടുമൊത്തൊളം‌ധാത്രീശഭവാൻ എതാനും
വിചാരമുണ്ടെന്നാകിലെന്നൊടിതുഭൂദെവന്ദ്രന്മാർകെൾക്കചൊൽവാ
നില്ലവകാശം നിന്നുടെപൂൎവ്വപിതാമഹനാമായുൎന്നാമാ തന്നൊളം‌മ
ഹത്വമുണ്ടായീട്ടില്ലാരുമവൻ തന്നുടെജന്മംകെട്ടിട്ടില്ലെനീനൃപൊത്ത
മ മുന്നമാദിയെശശാംകാന്വയജാതനായാൻ ഉവ്വീശൻപൂരൂരവാത
ത്സുതനായിട്ടവ നുൎവ്വശിപെറ്റുണ്ടായിതെന്നതൊൎത്തുരചെയ്ക അൽഭു
തപരാക്രമമുള്ളരാജാക്കന്മാരുണ്ടപ്സരസ്ത്രീകൾപെറ്റിട്ടുത്തമമുനിമാ
രും മാതൃദൊഷംകൊണ്ടില്ലദിവ്യന്മാൎക്കൊരുദൊഷം മെദിനിപതെത
വചെതസിനിരൂപിക്ക കണ്ണാടികാണ്മൊളവുന്തന്നുടെമുഖമെറ്റം ന
ന്നെന്നുനിരൂപിക്കുമെത്രയും‌വിമുഖന്മാർ മറ്റുള്ളജനങ്ങൾക്കുകുറ്റങ്ങ
ൾ‌പറഞ്ഞീടും മുറ്റുന്തന്നുടെകുറ്റമൊന്നറികയുമില്ല കുറ്റമില്ലാതജനം
കുറ്റമുള്ളവരെയും ചെറ്റുനിന്ദിക്കയില്ലതമ്മുടെഗുണങ്ങളാൽ മത്തെ
ഭൻ‌പാംസുസ്നാനംകൊണ്ടല്ലൊസന്തൊഷിപ്പൂ നിത്യവും‌സ്വച്ഛജ
ലന്തന്നിലെകുളിച്ചാലും സജ്ജനനിന്ദകൊണ്ടെദുൎജ്ജനംസന്തൊഷി
പ്പു സജ്ജനത്തിനുനിന്ദയില്ല ദുൎജ്ജനത്തെയും ക്ഷീരമാംസാദിഭുജി
ച്ചീടിലുമമെദ്ധ്യത്തെ പാരാതെഭുജിക്കെണംസാരമെയങ്ങൾക്കെല്ലാം
സത്യധൎമ്മാദിവെടിഞ്ഞീടിനപുരുഷനെ ക്രുദ്ധനാംസൎപ്പത്തെക്കാ
ളെറ്റവും‌പെടിക്കെണം നാസ്തികന്മാരായുള്ളൊർതങ്ങളുമെല്ലാം പു
നരാസ്തികന്മാരൊപറയണമെന്നില്ലയെല്ലൊ നാസ്തികന്മാരായു
ള്ളൊരസത്യവാദികളിൽ ആസ്ഥയാവസിക്കുന്നു കലിയെന്നറിഞ്ഞാ
ലും നിൎമ്മലമനസ്സൊടുംധൎമ്മചാരികളായൊർ തമ്മൊടങ്ങെങ്ങുമടുത്തി
ടുകയില്ലകലി മൂൎക്ക്വനാമവനൊടുപണ്ഡിതൻശുഭാശുഭമാഖ്യാനം‌ചെ
യ്താൽ‌മൂൎക്ക്വനശുഭംഗ്രഹിച്ചീടും അന്നവും‌പൂരീഷവും‌കൂടവെനൽ‌കീടു
കിൽ തിന്നീടുംപുരിഷത്തെപ്പന്നിയെന്നറിഞ്ഞാലും നല്ല നായിരിപ്പ
വൻ നല്ലതുഗ്രഹിച്ചീടും വെള്ളത്തെവെടിഞ്ഞുപാലന്നമെന്നതുപൊ
ലെ ദുൎജ്ജനഞ്ചൊല്ലീടുന്നുസജ്ജനത്തെയുമെല്ലാം ദുൎജ്ജനമെന്നതിനി
ക്കെത്രെയുംചിത്രമൊൎത്താൽ സജ്ജനമാകുന്നതുതങ്ങളെന്നാക്കീടുന്നു
ദുൎജ്ജനമാകാത്തവരെന്നറിഞ്ഞതുമൂലം ഇത്തരമെന്തിന്നുഞാൻ‌വള
രെപ്പറയുന്നു തത്വമായതുപറഞ്ഞീടുവൻകെൾക്കുന്നാകിൽ ശതകൂപ
ത്തിൽ‌പരംവാപിയൊന്നറിഞ്ഞാലും ശതവാപിയിൽ‌പരം‌യാഗമൊ
ന്നെന്നുകെൾപ്പു ശതയാഗത്തിൽ‌പരം‌പുത്രനൊന്നെല്ലൊനൂനം ശ
തപുത്രനിൽ‌പരം‌സത്യമൊന്നെന്നുകെൾപ്പൂ സഹസ്രമശ്വമെധ
ത്തൊടൊരുസത്യന്തന്നെ സഹസ്രപത്രൊൽ‌ഭവൻ‌തുക്കിപണ്ടെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/103&oldid=185392" എന്ന താളിൽനിന്ന് ശേഖരിച്ചത്