താൾ:CiXIV279.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ പദകാണ്ഡം

ഉ— ബ്രാഹ്മണന്റെ ഭക്ഷണം ബ്രാഹ്മണ
ൻ ഭക്ഷണകൎത്താവാകുന്നു— കൎമ്മത്തിൽ പായ
സത്തിന്റെ ഭക്ഷണംപായസത്തെ ഭക്ഷിക്കു
ക എന്ന അൎത്ഥം— രാജാവിന്റെ കാൎയ്യത്തി
ന്റെനൊട്ടം ഇവിടെരാജാകൎത്താവ— കാൎയ്യം
കൎമ്മംചെട്ടിയുടെരത്നങ്ങളുടെകച്ചൊടംചെട്ടി
കൎത്താരത്നംകൎമ്മം ആശാരിയുടെ കട്ടിലിന്റെ
വെല നന്ന ഇത്യാദിയിൽ കൎത്തൃഷഷ്ഠിയും ക
ൎമ്മഷഷ്ഠിയും സ്പഷ്ടം— ബാലന്റെ ഗുരു— എ
ന്റെ സ്നെഹിതൻഇത്യാദിയിൽ സംബന്ധി
സംബന്ധംൟകാരങ്ങൾ ചിലഗുണങ്ങൾക്ക
വെണ്ടിഇച്ശപൊലെ അല്പം ഭെദപ്പെടുത്തി
സംകല്പിക്ക പ്പെടാവുന്നതാണ—

ഉദാ— ഇന്നവിറകാണ വെഗം അരിവച്ച
ത വിറകിന്റെഗുണം സാധിക്കാനായി പാ
ചകന്റെ കൎത്തൃത്വം കരണമായ വിറകി
ന്നുകല്പിച്ചു— വഴിപൊക്കൻ പരിപ്പവയ്പിച്ചു
ഇവിടെ വഴിപൊക്കനായി കൊണ്ടന്നുള്ളസം
പ്രദാനത്തിനു കൎത്തൃത്വംകല്പിച്ചു— വഴിപൊ
ക്കന്റെ യൊഗ്യതയാകുന്ന ഗുണംഹെതുവാ
യിട്ടവച്ചുഎന്ന താല്പൎയ്യംദുരാശലുബ്ധനെ ഓടി
ക്കുന്നു ഇവിടെഹെതുവിന്നു കൎത്തൃത്വം കല്പി
ച്ചു പ്രെരണക്രിയക്ക കൎമ്മത്തിനു ഭെദമുള്ളത
പറയുന്നു— പ്രെരണക്രിയയുടെ പൂൎവക്രിയക്ക
കൎമ്മമില്ലെംകിൽപൂൎവ ക്രിയയുടെ കൎത്താവി
ന്ന ദ്വിതീയവരും കൎമ്മമുണ്ടംകിൽ പൂൎവകൎത്താ
വിന്ന തൃതീയവരും പ്രെരണമെന്ന പറയുന്ന
ത വ്യാപാരത്തെ അന്ന്യനെകൊണ്ട ചെയ്യി
ക്കുകആകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/80&oldid=187181" എന്ന താളിൽനിന്ന് ശേഖരിച്ചത്