താൾ:CiXIV279.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദമകാണ്ഡം ൭൧

രകം— കരണകാരകം— അധികരണകാരകം—
ഇത്യാദികാരക ശബ്ദത്തിന്നക്രിയയെ സാധി
പ്പിക്കുന്നതെന്നുഅൎത്ഥമുണ്ട— കാരകങ്ങളൊ
ടൊസംബന്ധിയൊടൊ സംബന്ധം മാത്രം
കല്പിക്കുന്നടത്ത ഷഷ്ഠിവരും—

ചൊ— സംബന്ധംഎത്രവിധം—

ഉ— സംബന്ധങ്ങൾ നാലൊഅധികമൊ
കല്പിക്കാംഎംകിലും ജന്മസംബന്ധം— പ്രാധാ
ന്യ സംബന്ധം അവയവ സംബന്ധം വാ
ച്യസംബന്ധം ഇങ്ങനെനാലിൽ എല്ലാംഅ
ന്തൎഭവിക്കുന്നു

ഉദാ— രജാവിന്റെപുത്രൻ തന്റെമന്ത്രി
യുടെപുസ്തകത്തിന്റെ ആദ്യഭാഗത്തിലെ വാ
ചകത്തിന്റെ അൎത്ഥത്തെപറഞ്ഞു— ഇതിൽ
൪—സംബന്ധങ്ങളുംസ്പഷ്ടം അവന്റെ കയ്യി
ന്റെവിരലിന്റെ അറ്റത്തമുറിഞ്ഞു ഇത്യാദി
കളിൽ അവയവ സംബന്ധം സ്പഷ്ടം രാമ
ന്റെഅനുജൻ അമ്മാവൻ ഇത്യാദി ജന്മ
സംബന്ധം തന്നെ അവന്റെദ്രവ്യം ആഗ്ര
ഹം— വാക്ക്— ഇത്യാദിപ്രാധാന്ന്യസംബന്ധം
തന്നെ സമുദ്രത്തിന്റെ വക്ക കുന്നിന്റെ അ
തൃത്തിഇത്യാദിയിൽ സാമീപ്യം കൂടിതൊന്നി
പ്പിക്കുന്ന അവയവം സംബന്ധം തന്നെസ്വ
ൎഗ്ഗത്തിന്റെ മാഹാത്മ്യം സംഗീതത്തിന്റെ
ശാസ്ത്രം ഇത്യാദികളിൽ പ്രതിവാദ്യം കൂടി
തൊന്നുന്നു വാച്യസംബന്ധം തന്നെ— സം
സ്കൃതത്തെ അനുസരിച്ചു ക്രിയാനാമ ങ്ങളുടെ
കൎത്താവിനും കൎമ്മത്തിനും ഷഷ്ഠിവരും അങ്ങ
നെയുള്ളതകാരക സംബന്ധ ഷഷ്ഠിയാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/79&oldid=187177" എന്ന താളിൽനിന്ന് ശേഖരിച്ചത്