താൾ:CiXIV279.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊജനവിചാരം

മലയാളത്തിലെ വാക്കിന ആചണ്ഡാലം
സാധാരണമായി നടപ്പുള്ളപ്പൊൾ ൟ വ്യാ
കരണം‌കൊണ്ട എന്തുപ്രയൊജന മുണ്ടാകു
മെന്നുള്ളശങ്കയിങ്കൽ അഭിപ്രായം പറയുന്നു—
കന്ന്യാകുമാരി മുതൽ കണ്ണൂരവരെ മുമ്പയും ജ
നങ്ങൾ പൂൎവ്വമാൎഗ്ഗത്തിലൂടെ സഞ്ചരിച്ചിരി
ന്നു എങ്കിലും നാലുനാഴികക്ക നാനൂറപെ
രൊടു ചൊദിച്ചു വളരെ തെറ്റിയും അനാ
വശ്യമായി കെറിയിറങ്ങിയും കഷ്ടപ്പെട്ട നട
ക്കെണ്ടിയിരുന്നു ആവഴികളിൽ തന്നെ നല്ല
റൊട്ടുകളാക്കി നാഴികക്കല്ലും ചൂണ്ടി പലക
യും ഉണ്ടാക്കി വച്ചപ്പൊൾ ആൎയ്യം കാവുനി
ലം പൂരമുതലായ വനാന്തരങ്ങളിൽ കൂടയും
ആരൊടും ചൊദിക്കാതെ അന്യദെശത്തുന്ന
വന്നവൎക്കും യഥേഷ്ടം സഞ്ചരിക്കാൻ എടവ
ന്നത എത്രസുഖകരമായൊ— അതിന്മണ്ണം‌മല
യാളവാക്കിന വ്യാകരണനിയമ മില്ലങ്കിൽ
അക്ഷരവൃത്തിയുള്ള മലയാളിയൊട അപ്പഴ
പ്പൊൾ ചൊദിച്ച അറിഞ്ഞാൽ ഇരുപതൊ
ഇരുപത്തഞ്ചൊ സംവത്സരംകൊണ്ട ചില
ൎക്ക ഭാഷാനൈപുണ്യം ഉണ്ടാകുന്നു ചിലൎക്ക
ഷഷ്ടിപൂൎത്തി കഴിഞ്ഞിട്ടും പറഞ്ഞാലെകൊ
ണ്ടന്നും ഒരുത്തടത്തന്നും കാമ്പിക്കുന്നു എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/7&oldid=186970" എന്ന താളിൽനിന്ന് ശേഖരിച്ചത്