താൾ:CiXIV279.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കരകാണ്ഡം ൧൬൭

കൊണ്ട അന്യസ്തുതിയൊ തൊന്നുന്നടത്തഅ
പ്രകൃതൊക്തിയാകും—

(൧൭) പ്രത്യക്ഷൊക്തി

ഇത ഭൂതമായിം ഭവിഷ്യത്തായിം ഉള്ളഅ
ൎത്ഥത്തെ സന്തൊഷ ദയാദികളുടെ ഉൽകൎഷ
ത്തെസാധിപ്പാനായികൊണ്ട പ്രത്യക്ഷമാക്കി
പറയുന്നതാകുന്നൂ— സന്തൊഷ പ്രത്യക്ഷത്തി
ന്ന— ഉദാ— മഹാരാജാവിനെ ആദ്യം കണ്ട
പ്പൊൾ ഉണ്ടായ അദ്ദേഹത്തിന്റെ മുഖപ്രസ
ന്നതയെയും മധുരവാക്കുകളെയും ഇന്നും ഞാ
ൻകാണുകയും കെൾക്കുകയും ചെയ്യുന്നു അ
പ്പൊൾഇനിക്കുണ്ടായ സന്തൊഷം ഇന്നുംമ
നസ്സിൽ പൂൎണ്ണമായിരിക്കുന്നു ഇനിഒരിക്കൽ
കാണുമ്പൊൾ അറിവിക്കാനുള്ള സന്തൊഷ
വാക്കുകൾഎന്റെ നാക്കിൽനിരത്തി ഹാജരാ
യിരിക്കുന്നു ഭാവിപ്രത്യക്ഷം നാളത്തെസദ്യയു
ടെരസം ഞാൻ ഇപ്പൊൾതന്നെ അനുഭവിച്ച
തുടങ്ങിയിരിക്കുന്നു—ഭയത്തുംകൽ ഭൂതം ഉദാഹര
ണം— ആമൂൎഖൻ സഭയിൽവച്ച ഭൊഷ്ക്കുപറ
ഞ്ഞപ്പൊൾ ഉണ്ടായ — അപമാനഭയംഇപ്പഴും
മനസ്സിനെ ദഹിപ്പിക്കുന്നു— ഭാവിപ്രത്യക്ഷം
ൟമാസം ഒടുക്കം ഉണ്ടാവാനുള്ള വിചാരണ
ക്കകച്ചെരിയിൽ പൊകുമ്പൊൾ ഉണ്ടാവുന്ന
അയാളുടെ അസത്യവാദം എന്നെഇപ്പൊൾ
തന്നെജ്വലിപ്പിക്കുന്നു— ഇത്യാദിസ്പഷ്ടംതന്നെ

(൧൮— സ്വഭാവൊക്തി)

ഇത ജാതിസ്വഭാവത്തെയൊഗുണസ്വഭാ
വത്തെയൊ കാലാദിസ്പഭാവത്തെയൊ അനു
ഭവം വരാൻതക്കവണ്ണം വൎണ്ണിക്കയാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/175&oldid=187378" എന്ന താളിൽനിന്ന് ശേഖരിച്ചത്