താൾ:CiXIV279.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮ അലങ്കാരകാണ്ഡം

ഉദാ— ഒരുദ്യൊഗസ്ഥൻ പറയുന്നു ഞാൻ
ഇന്നലെ കച്ചെരിക്ക പൊകുംപഴും പൊയി
ട്ടും ചില നെരം പൊക്കുകൾകണ്ടു— അതപറ
യാം— വഴിയിൽ കുതിരപ്പുറത്തിരിക്കുമ്പൊൾ
ഒരു കാട്ടുമാൻകൂട്ടത്തിൽനിന്ന വെർപ്പെട്ടപ്പൊ
ൾ കുതിരകകുറെ അടുത്തു ആസമയം മാൻ ബ
ഹുവെഗത്തൊടെ അഞ്ചാറുചാടി ദൂരെചെ
ന്ന കഴുത്തപിൻതിരിച്ച ഇങ്ങൊട്ടുനൊക്കി
അപ്പൊൾ അതിന്റെ ചെവി മെപ്പൊട്ടുപൊ
ക്കി എളക്കാതെ സകല ശബ്ദങ്ങളുടെയും സൂ
ക്ഷ്മ ജ്ഞാനത്തുങ്കൽ ജാഗ്രതയായിരിന്നു വാ
ല കീഴ്പൊട്ടതറ്റും പൃഷ്ഠം കുറെകുനിഞ്ഞും ഓ
ടാൻ ഹാജരായ ന ലയായിരുന്നു കുതിരയു
ടെ കൊളമ്പിന്റെ ശബംകൊണ്ട കൊറെ
കൊറെ ഞെട്ടിയിരുന്നു കണ്ണ് എന്നിലും കുതി
രയിലും മാൻകൂട്ടത്തിലും പിന്നെ എവിടയെ
ല്ലാമൊ ഓടിക്കൊണ്ടിരുന്നു അതിന്റെവാ
യിൽ പാതികടിച്ച കുറെപുല്ലും ഉണ്ടായിരു
ന്നു ആ മാനിന്റെ വൎണ്ണസൌന്ദൎയ്യവും വള
രെ കുതൂഹലമായ ഭയാവലൊകനവും കണ്ട
ഞാൻ ദയാ പൂൎവ്വകവിസ്മയത്തൊടുകൂടി കൊ
റെനെരം കുതിരയെ അനക്കാതെ നിറുത്തി
യിരുന്നു ഇങ്ങനെ ഹരിണജാതി സ്വഭാവം
കണ്ട പിന്നെ മണിയായിപ്പൊയി കച്ചെരി
യിൽ പൊവാൻ വൈകിയെന്ന വിചാരി
ച്ച ലകാൻ ഇളക്കിവിട്ടു അപ്പൊൾ ആ കുതി
ര മുൻപിൽകണ്ട മാനിന്റെ വെഗത്തെ ജ
യിക്കണമെന്ന അഭിമാനം ഹെതുവായിട്ട എ
ന്നു വിചാരിക്കാം ബഹുവെഗത്തൊടെ ഓടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/176&oldid=187380" എന്ന താളിൽനിന്ന് ശേഖരിച്ചത്