താൾ:CiXIV279.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൬൫

യിട്ട അസാദ്ധ്യമായുള്ളത തൽകാരണമെന്ന
സാധിക്കുകഎന്നൎത്ഥം—അമൃതകൊണ്ട വന്നാ
ൽ ൟരൊഗം മാറ്റാം കുതിരയുടെ കൊമ്പു
കൊണ്ടതിലകം തൊട്ടാൽ വെശ്യയെവശീകരി
ക്കാം— മനസ്സമാറി സൃഷ്ടിച്ചാൽ ഇയാളെ ഉ
ദ്യൊഗത്തിനു കൊള്ളിക്കാം തെക്കുവടക്കുദയാ
സ്തമയംവരുമ്പൊൾ അവരുതങ്ങളിൽ മുഷി
ച്ചൽതീരും— ഇത്യാദികളിൽനിവൃത്തികാരണ
മായ അമൃതാനയനാദി അസാദ്ധ്യമെല്ലൊ—

(൧൬) ഗുണദൊഷവൈപരീത്യം

ഗുണത്തിന്റെ ഫലം ദൊഷമാക്കിയും ദൊ
ഷത്തിന്റെഫലം ഗുണമാക്കിയും പറയുക എ
ന്നൎത്ഥം—

ഉ— തത്തയുടെ വാക്കിന്റെ ഫലം കൂട്ടിലി
ട്ടകെടുകയാകുന്നു ഇവിടെജനങ്ങളെ സ
ന്തൊഷിപ്പിക്കയും യഥെഷ്ടം പാല്‌പഴം മുത
ലായനല്ല ഭക്ഷണവുംശത്രുജന്തുക്കളിൽ നി
ന്ന രക്ഷണവും മുഖ്യഫലമായിരിക്കുനൊൾ
നിസ്സാരമായ ബന്ധനദൊഷത്തെ ഫലമാ
ക്കിപറഞ്ഞു— ഇതിന്മണ്ണം സ്വൎണ്ണത്തിന്റെ
സ്ഥിരസ്ഥിതിയും വൎണ്ണഗുണവും കൂടെകൂടെ
കാച്ചു കൊള്ളുന്നതിനും അടികൊള്ളുന്നതിനും
കാരണമാകുന്നു— അതരണ്ടും ഫലമെന്നൎത്ഥം
വൈദ്യശാസ്ത്രം നറച്ചുണ്ണാൻ സമ്മതിക്കുന്നി
ല്ലാ— ഇത്യാദികളിൽ മുഖഖ്യഗുണങ്ങളെപറയാ
തെ ദൊഷത്തെപറയുന്നു വൈദ്യശാസ്ത്രത്തി
ന്റെഫലം അപൂൎണ്ണാശനമെന്ന താല്പൎയ്യം—
ആഭാഗവതരുടെപാട്ട ഇന്നലെ ഉറക്കീല്ലാ
ഉറക്കംവരാതിരിക്കാൻ തക്കവണ്ണമുള്ള ഗാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/173&oldid=187374" എന്ന താളിൽനിന്ന് ശേഖരിച്ചത്