താൾ:CiXIV279.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൫൩

ക്കും മാധുൎയ്യാദിഗുണം സാധാരണം ധൎമ്മമാകു
ന്നു ഇങ്ങനെ പ്രസിദ്ധങ്ങളെകൊണ്ട എല്ലാ
ഉപമാനൊ പമെയങ്ങൾക്കും സാധാരണധ
ൎമ്മം കല്പിക്കണം സാദൃശ്യത്തെ പറയുന്ന ശ
ബ്ദം ഉപമാവാചകമാകുന്നു പൊലെ— ശരി
തുല്യം— ഇത്യാദി സ്വഭാവൊക്തി മുതലായി
ചില അലങ്കാരങ്ങൾക്ക ഉപാനാദ്യപെക്ഷ
വെണമെന്നില്ലാ അതുകൾക്ക വിധംവെറെ
യാകുന്നു

(൧—‌ ) ഉപമാലംകാരം

പ്രസിദ്ധങ്ങളായിരിക്കുന്ന ഉപമാനൊപ
മെയങ്ങൾക്ക നല്ലസാദൃശ്യം ഏത വാക്ക്യത്തി
ൽ പറയുന്നു അവിടെഉപമാലംകാരം ഭവിക്കു
ന്നു—‌ ഉദാ—‌ മഹാരാജാവിന്റെമുഖംചന്ദ്രനെ
പൊലെ ആനന്ദകരമായിരിക്കുന്നു വാക്കഅമൃ
തുപൊലെ മധുരമാ യിരിക്കുന്നു—‌കയ്യ്‌കല്പ
കവൃക്ഷം പൊലെ സൎവാഭീഷ്ടത്തെ കൊടുക്കു
ന്നു എംകിലും കൊപിച്ചാൽ അന്തകൻഎന്ന
പൊലെ ഭയംകരനായും ഇരിക്കുന്നു ഇങ്ങ
നെപൂൎണ്ണൊപമാ ൟമഹാരാജാവിന ശരീര
സൗന്ദൎയ്യത്തുംകൽ കാമദെവനും കാമദെവന
ശരി ൟരാജാവും തന്നെ—‌ അല്ലംകിൽ ൟരാ
ജാവിനശരി സകലഗുണവാൻ ൟരാജാവു
തന്നെ—‌ സ്വൎഗ്ഗത്തിൽ ഇന്ദ്രനെ അത്രെഗൎവ വെ
ണ്ട ഭൂലൊകത്തിൽഇപ്പൊൾ ൟമഹാരാജാവു
ണ്ട—‌ ഇവിടെ ഉള്ളസഭക്ക പകരം അവിടെ
സുധൎമ്മാഎന്നസഭയുണ്ടെന്നും ഭാവിക്കുന്നുഎം
കിൽ ആയിക്കൊട്ടെ—‌ ഇത്യാദിവാക്കുകളിൽഉ
പമാഭെദമാകുന്നു വാചകവും ധൎമ്മവും പ്രസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/161&oldid=187354" എന്ന താളിൽനിന്ന് ശേഖരിച്ചത്