താൾ:CiXIV279.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪ അലങ്കാരകാണ്ഡം

ദ്ധികൊണ്ട തൊന്നുന്നെടത്ത പ്രയൊഗിച്ചെ
കഴിയുവെന്നില്ലാ— ഉദാ— ചന്ദ്രാനനെ— മതിമു
ഖി— മാൻമിഴിയാളെ— തെന്മൊഴി എന്നുമാ
വാം— ചന്ദ്രനെപൊലെയുള്ള മുഖത്തൊടു കൂ
ടിയവൾ ഇവിടെവാചകംവിഗ്രഹംകൊണ്ടും
സാധാരണ ധൎമ്മം പ്രസിദ്ധികൊണ്ടും തൊ
ന്നുന്നു—

(൨) ഉൽപ്രെക്ഷം

ഉപമെയത്തിനു സാദൃശ്യ ഗുണാധിക്ക്യം
സാധിക്കാനായിട്ട ഉപമെയത്തെ കണ്ടാൽഉ
പമാനമെന്ന ശങ്കിക്കുമെന്നവൎണ്ണിക്കുന്നതു ഉ
ൽപ്രെക്ഷയാകുന്നു— ഉദാ— പ്രദ്യുമ്നനെകണ്ടാൽ
കൃഷ്ണനൊ എന്നു തൊന്നും ഇവളെകണ്ടാൽ
ലക്ഷ്മിദെവിയൊ എന്നശംകിക്കും ൟചൊമ
ന്നരത്നംകണ്ടിട്ടതീക്കനലൊഎന്നവിചാരിച്ചു.
രാജധാനികണ്ടാൽസ്വൎഗ്ഗംതന്നെയൊഎന്നു
തൊന്നും ഇത്യാദി— വസ്തൂൽ പ്രെക്ഷകളി
ലും സാധാരണധൎമ്മം ഊഹിക്കണംഒരുവസ്തു
വിനെ അന്ന്യവസ്തുവിനൊടു ഉല്പ്രെക്ഷിക്കു
ന്നത വസ്തൂൽപ്രെക്ഷയാകുന്നു— ൟഉൽപ്രെ
ക്ഷാഹെതുവിംകലും ഫലത്തിംകലും വരുംഹെ
തുവിന്ന— ഉദാ— രാജാവ— വരുത്തുന്നധനങ്ങളെ
ഒക്കെദാനം ചെയ്യുന്നു വെക്കാൻസ്ഥലമില്ലാ
ഞ്ഞിട്ടൊ എന്നുതൊന്നും ലുബ്ധൻ— ഒരുത്തനും
കൊടുക്കയും താൻ അനുഭവിക്കയും ഇല്ലാ—
വെൎപട്ടയക്കരുതന്ന ധനം അപെക്ഷിച്ചിട്ടൊ
എന്നുതൊന്നും— വിഷംപൊലെധനം അനുഭ
വിക്കുന്നവനെ കൊല്ലുമൊഎന്നുംതൊന്നും ലു
ബ്ധൻ ധനത്തിന്റെഫലം വിചാരിക്കുന്നില്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/162&oldid=187356" എന്ന താളിൽനിന്ന് ശേഖരിച്ചത്