താൾ:CiXIV279.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൬ പ്രയൊഗകാണ്ഡം

നെനാലുരീതിയിൽ വാക്ക്യപ്രയൊഗങ്ങൾ ഭ
വീക്കുന്നു

ചൊ— അതുകളുടെഭെദം എങ്ങിനെ

ഉ— ക്രമെണതാഴെപറയുന്നു— പറഞ്ഞരാമ
കഥയിൽ കൎത്താവിലുംകൎമ്മത്തിലും ഉള്ളത ക
ൎത്തൃപ്രയൊഗ രീതിതന്നെഎന്നാൽ ചിലഭെ
ദങ്ങൾക്കായിട്ട വെറെയും—പറയുന്നു—

കൎത്തൃപ്രധാനം

ജനങ്ങൾ ശരീരത്തിന്റെ നിസ്സാരതയെ
യും പരൊപകാര പുണ്യത്തിന്റെ വലിപ്പ
ത്തെയും അറിയാതെ അതിപ്രയത്നം കൊണ്ട
ഭെഹംകളഞ്ഞു പുണ്യത്തിന്നഇടവരാതെയും
ദ്രവ്യം സമ്പാദിക്കുന്നതിനഉത്സാഹിക്കുന്നു ൟ
വാക്ക്യത്തിൽജനങ്ങൾഎന്നകൎത്താവ പ്രധാ
നമായിഉത്സാഹിക്കുന്നു എന്നക്രിയവരെ ക്ര
മെണസംബന്ധിക്കുന്നു— ചിലരാൽദെഹ രെ
ക്ഷകഴിച്ചു അധികമുണ്ടാവുന്നധനം ധൎമ്മത്തി
ന്നചിലവിട്ട പുണ്യംസമ്പാദിക്കപ്പെടുന്നു. ഇ
തകൎമ്മത്തിൽ ക്രിയയിലാകുന്നൂ എംകിലുംചി
ലർഎന്നകൎത്താവ പ്രധാനമായിസമ്പാദന
ക്രിയവരെക്രമമായിസംബാധിക്കുന്നു— അതു
കൊണ്ട ഇങ്ങനെഉള്ളടത്തും രീതിയിംകൽക
ൎത്തൃപ്രധാന്ന്യംതന്നെ— എന്നാൽൟ കൎത്താവ
എടക്കൊഒടുക്കമൊ ക്രിയയൊടടുത്തൊ പ്ര
യൊഗിച്ചാലും കൎത്തൃപ്രധാന രീതിതന്നെ—

ഉദാ ജ്ഞാനംമുഖ്യ സാദ്ധ്യമെന്നറിഞ്ഞ
ചിലർ പലശാസ്ത്രങ്ങളെയുംപഠിക്കുന്നു— ഒരു
വിചാരം കൂടാതെ ഭക്ഷണ സുഖത്തെമാത്രം
ചിലർഅനുഭവിക്കുന്നു ഇങ്ങനെഉള്ളടത്തക

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/144&oldid=187321" എന്ന താളിൽനിന്ന് ശേഖരിച്ചത്