താൾ:CiXIV279.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൩൩൫

തദനന്തരം സുഗ്രീവനായ് സീതാന്ന്വെഷ
ണത്തിന്നായിനിയൊഗിക്കപ്പെട്ടു വാനരന്മാ
രിൽവച്ച ഹനൂമാൻ എന്നവാനര വീരനാൽ
ലംകയിൽചെന്നു സീതയെക്കണ്ട അടയാളം
വാങ്ങി രാമന്റെകയ്യിൽ കൊടുക്കപ്പെട്ടു —൫—
പിന്നെയും ഉത്സാഹത്തൊടുകൂടെ സുഗ്രീവാ
ധികളുമൊരുമിച്ചു വാനരന്മാരാൽ ബന്ധി
ക്കപ്പെട്ട സെതുവിലൂടെഗമിക്കപ്പെട്ടലംകയി
ൽഇരുന്ന രാവണൻരാമനാൽ നിഗ്രഹിക്ക
പ്പെട്ടൂ —൬— തദനന്തരം അഗ്നിപ്രവെശംകൊ
ണ്ടുപരിശുദ്ധയെന്ന നിശ്ചയിക്കപ്പെട്ട സീത
യൊടുകൂടി അയൊദ്ധ്യയിൽവന്ന പ്രയത്ന
പ്പെട്ട സുഗ്രീവാദികളെ മാനിച്ചസന്തൊഷി
പ്പിച്ചഅയച്ച ചിരകാലംസഹൊഹരന്മാരൊ
ടുകൂടി രാജ്യഭാരംചെയ്തിരുന്നരാമനാൻ സക
ലജനങ്ങളും സുഖമാക്കി രെക്ഷിക്കപ്പെട്ടു—൭—
ഇങ്ങനെകൎമ്മത്തിൽ ക്രിയാവാക്ക്യങ്ങളുടെപ്ര
യൊഗംവരുന്നു ആദ്യവാക്ക്യത്തിൽ മന്ധരാദൂ
ഷണമാകുന്ന കൎമ്മത്തെപ്രധാന മാക്കിയിരി
ക്കുന്നു— ഇതിന്മണ്ണംമറ്റെ ക്രിയകളും കൎമ്മ
ത്തൊടസംബന്ധിപ്പിക്കണം ൟവാക്യങ്ങളി
ൽചിലകാരകങ്ങൾ അവ്യയങ്ങൾ ഭൂതക്രിയാ
ഭാവിക്രിയാ മുതലായഭെദങ്ങൾ ഇതിൽചെ
ൎത്തിട്ടുള്ളത ശെഷങ്ങളെയും ഊഹിക്കുന്നതിന
വഴിയാകുന്നു—

ചൊ— പ്രയൊഗ ഭെദങ്ങളും എങ്ങിനെ
എല്ലാം—

ഉ— കൎമ്മ പ്രധാനരീതി ആകാംക്ഷാപൂര
ണരീതി സമ്മിശ്രരീതി കപനരീതി ഇങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/143&oldid=187319" എന്ന താളിൽനിന്ന് ശേഖരിച്ചത്