താൾ:CiXIV279.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയഭെദകാണ്ഡാം ൧൧൭

ഉ— വെറെയും ഉണ്ട പറയാം— ഭൂതാവ്യയാന്ത
ക്രിയാ— ഭാവ്യാവ്യയാന്തക്രിയാ— ഊഹാവ്യയാ
ന്തക്രിയാ— നിഷെധാവ്യയാന്തക്രിയാ— ഇങ്ങ
നെ ചില ഭെദങ്ങളും ഉണ്ടു ഇതിന്മണ്ണം ധാതു
ക്കൾ കൎത്തപ്രത്യയാന്തങ്ങളായികൎമ്മപ്രത്യയാ
ന്തങ്ങളായും ഭാവപ്രത്യാന്തങ്ങളായി കരണ
പ്രത്യാന്തങ്ങളായിം ഭവിക്കുന്നു— താഴെ ക്രമെ
ണ അതാതു പ്രത്യയങ്ങളെ പറഞ്ഞുഉദാഹരി
ക്കുന്നു കൎത്തൃപ്രത്യയമെന്നാൽ കൎത്താവു എന്നു
പറയുന്ന പ്രത്യയമെന്നൎത്ഥം ഇതിന്മണ്ണംകൎമ്മ
ത്തെ പറയുന്നത ഇത്യാദി—

ഉദാ— ഭൂതാവ്യയക്രിയ രണ്ടുവിധം വരും
(൧) അതാത ധാതുക്കൾക്കു ഭൂതത്തിൽഉള്ള ഗ
ണപ്രത്യയത്തിന്റെ സ്പരം ലൊപിച്ചു അവ്യ
യമാക്കുന്നത— (൨) ലൊപാനന്തരം ഇട്ട— എ
ന്ന അവ്യയം ചെൎത്തിട്ടുള്ളത രണ്ടിന്നുംപ്രയൊ
ഗിക്കുന്ന പ്രധാന ക്രിയയുടെ മുൻപിൽ ചെ
യ്തതെന്നതന്നെ അൎത്ഥമാകുന്നു— നുഗണത്തി
ന്ന—

ഉദാ— വന്നകണ്ടു— വന്നിട്ടുകണ്ടു— അകന്നു
കാണുന്നു— അകന്നിട്ടകാണുന്നു— പറന്നപൊ
കും— പറന്നിട്ട— എടുത്തവച്ചു— മലൎന്ന കിടക്ക
ണം— ചുഗണം—കുളിച്ച ഉണ്ണണം— കുളിച്ചിട്ട
ഉണ്ണണം— പടിച്ച സമ്പാദിക്കണം— പടിച്ചി
ട്ടസമ്പാദിക്കണം— ഒരച്ചസെവിക്കണം— ഒര
ച്ചിട്ടസെവിക്കണം— സന്തൊഷിച്ച കൊടുക്ക
ണം— സന്തൊഷിച്ചിട്ടകൊടുക്കണം—തുഗണം
എടുത്തതന്നു— എടുത്തിട്ടതന്നു— പറത്ത് തന്നു—
പറത്തിട്ടതന്നു— തടുത്ത് നിറുത്തി— തടുത്തിട്ടുനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/125&oldid=187288" എന്ന താളിൽനിന്ന് ശേഖരിച്ചത്