താൾ:CiXIV276.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ളിൽ। നിത്യമല്ലെന്നുള്ളൊരുനിശ്ചയത്വവുംവന്നു। ദുഃഖങ്ങളെ
ല്ലാമന്തഃകരണധൎമ്മമെന്നും। നിത്യനായ്സൎവാത്മാവായാദ്യന്തവി
ഹീനനാം। സച്ചിദാനന്ദസ്വരൂപൻതന്നെജീവനെന്നും। കാ
യാദിധൎമ്മങ്ങളിലാത്മാവിനൊരുബന്ധം। കാലങ്ങൾമൂന്നിങ്ക
ലുമില്ലെന്നുമനസ്സിനാൽ। ആവൊളംവിചാരിച്ചുദൃഢ നിശ്ചയ
ത്തൊടെ। മെവുന്നുവിവെകിയാകുന്നവനവൻവിദ്വാൻ। ആ
ത്മാവല്ലാതെയുള്ള ദെഹധൎമ്മങ്ങളല്ലാ।മാത്മധൎമ്മമായ്കല്പിച്ചന്യൊ
ന്യാദ്ധ്യാസഞ്ചൈതു। തന്നുടെസ്വരൂപവുമിന്നവണ്ണ മെന്ന
തു।മൊന്നറിയാതെദെഹംഞാനെന്നുമിനിക്കെന്നും। ഞാനതി കു
ലശ്രെഷ്ഠൻഞാനതിരൂപശ്രെഷ്ഠൻ। മാമകംധനംഗൃഹമെന്നും
ശൂന്യൊസ്മിയെന്നും। മൊദവാനഹംസുഖി ദുഃഖിഞാൻ ദരിദ്ര്യ
വാൻ। ഭാവമിങ്ങിനെഞാൻഞാനെന്നുമായാന്ധകാരാൽ। അസ
ത്യംസത്യമാക്കിസത്യത്തെജഡമാക്കിഅസത്യം സത്യമെതന്നെ
തുമെതിരിയാതെ। പ്രജ്ഞയെന്നൊരുനാമന്തനിക്കുള്ളതുംവെടി।
ഞ്ഞജ്ഞാനമാൎഗ്ഗെണസഞ്ചരിക്കുംമനസ്സിന്റെ। ദുൎവ്വിചാരത്താ
ലവിവെകവും ഭവിക്കുന്നി। തുൎവിയിലവരവിവെകികളാകുന്ന
തും। സൎവ്വജ്ഞന്മാരായുള്ളൊർചൊല്ലുന്നീതവർകളെ।സൎവ്വദാസം
സാരികളെന്നുമംഗലശീലെ। പാൎത്തുകാണുമ്പൊൾ മനസ്സാകു
ന്നിതെല്ലാറ്റിനും।കൎത്തവ്യമെന്നുവന്നീടുന്നതെന്നതുമൂലം। അ
ജ്ഞാനവശന്മാരായ്ക്കൎമ്മികളായിട്ടുള്ള ।അജ്ഞന്മാൎക്കുള്ളൊരവിവെ
കത്തെകളഞ്ഞുടൻ।വിജ്ഞാനമായവിവെകംമനതളിരിങ്ക। ലുല്പ
ന്നമായീടുന്നവാറതെങ്ങിനെയെന്നാൽ। ചൊല്ലുവനതു മെങ്കി
ൽകെട്ടാലുന്തെളിഞ്ഞുനീ। നല്ലതുവന്നുകൂടുമില്ലസംശയമെതും।
മാനസമൊന്നാകുന്നു ജീവാത്മാക്കൾക്കെന്നാലും। മാനമില്ലാ
തൊരവിവെകികൾക്കുണ്ടുഭെദം। മാനസംബുദ്ധിചിത്ത മഹം
കാരവുമെന്നു। നാലായിപ്പിരിഞ്ഞുമായാബല വശത്തിനാൽ।
ബുദ്ധിയുമുപാധിയുമൊന്നായിട്ടിഹമെന്നു। ചിത്തമാത്മാവുതങ്ക
ൽകലൎന്നുരാഗാദിയാം। വൃത്തികൾ പതിമ്മൂന്നുംകൈക്കൊണ്ടുക
ൎമ്മങ്ങൾക്കു। കൎത്താവായ്ഭൊക്താവായിദുൎവിചാരജ്ഞനായി। ക
ൎമ്മവാസനബലാൽ തന്നത്താനറിയാതെ। ജന്മസംസാരദുഃഖ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/54&oldid=187723" എന്ന താളിൽനിന്ന് ശേഖരിച്ചത്