താൾ:CiXIV276.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ഹത്തെത്യജിപ്പാനുമാത്മാവെത്തിരവാനും।ദെഹംഞാനെന്നപാ
ശബന്ധത്തെഛെദിപ്പാനും। ദെഹിയൊടുള്ള വ്യതിരിക്തത്വം ഭ
വിപ്പാനുംദെഹികൾക്കുണ്ടായ്വന്നീടെണ്ടതുവിവെകവും।ഐഹി
കസുഖങ്ങളിലുള്ളൊരുവൈരാഗ്യവും। വിദ്യയുമവിദ്യയുമെന്നതു
പൊലെമനൊ।വൃത്തിയിൽതൊന്നുമവിവെകവുംവിവെകവും।
മാനസമൊന്നാകിലുംവൃത്തിഭെദംകൊണ്ടതി। ശൊഭനമായുംവ
രുംമലിനമായുംവരുംപാത്രമെന്നതുംശുഭമശുഭമെന്നാകുന്നു।ഗാ
ത്രമൊന്നതിനിന്ദ്യം മൃദുലമൊന്നായ്വരും। പാൎത്തുകാണുമ്പൊൾ
വൃത്തിഭെദമെന്നറിഞ്ഞീടാ। മൊൎത്തുകാണതുപൊലെ മനസ്സും
ഭവിക്കുന്നു ശുദ്ധമായിരിക്കുന്നമനസ്സിന്നശുദ്ധത।വൎദ്ധിച്ചുവ
രുംരാഗദ്വെഷാദിദൊഷങ്ങളാൽ। രാഗാദിദൊഷങ്ങൾകൊണ്ട
വിവെകമായുള്ള।രൊഗവുംവളൎന്നീടുംമനസ്സിനതുനെരം।രൊഗ
മാമവിവെകംകൊണ്ടുദെഹാത്മബന്ധാൽ।ഭാവപീഡയുംവന്നു
ദുഃഖിയാകുന്നുജീവൻ।ദെഹൊഹമെന്നുകൎമ്മവശനായ്തനുത്രയ।
ഗെഹത്തിലിരിക്കുന്നമുജ്ജന്മ കൎമ്മങ്ങളെ। ത്യജിച്ചങ്ങൊടു ങ്ങു
മ്പൊൾഗെഹമായുള്ള ദെഹംത്യജിച്ചിട്ടുടൻനിജചൈതന്യമശെ
ഷവും।ഭജിച്ചുബന്ധിച്ചുള്ളൊരൈഹികകൎമ്മങ്ങളിൽ।സ്ഫുരിച്ചുത
നുത്രയഗെഹവുമുണ്ടാകുന്നു। ഇങ്ങിനെയവിവെകമായുള്ള രൊ
ഗംകൊണ്ടു।തിങ്ങീടുന്ദുഃഖമനുഭവിച്ചീടുന്നുജീവൻ।ദൊഷങ്ങൾ
കൊണ്ടുണ്ടാകും രൊഗങ്ങൾ ശമിപ്പാനാ। യ്ഭെഷജന്നല്ലവിവെ
കാമൃതമുണ്ടാക്കണം। സാധനചതുഷ്ടയപത്ഥ്യത്തൊടിരുന്നതി।
ശൊഭനമായവിവെകാമൃതംസെവിക്കുമ്പൊൾ। രാഗദ്വെഷാദി
ദൊഷകൊപംകൊണ്ടവിവെക।രൊഗങ്ങൾമനസ്സിനുണ്ടായതും
ശമിച്ചീടുംദെഹാത്മബന്ധഭാവപീഡയുന്നശിച്ചീടു।ന്ദെഹിയാ
മാത്മാവിനുദുഃഖവുമില്ലാതയാം।നിത്യനാമാത്മാവിനുദുഃഖമുണ്ടെ
ന്നുമൂഢ। ചിത്തന്മാരവിവെകംകൈക്കൊണ്ടുചൊല്ലീടുന്നു। നി
ൎമ്മലചിത്തന്മാരാകുംവിവെകികൾക്കുള്ളിൽ।നിൎമ്മലനാത്മാവെ
ന്നുനിൎണ്ണയമുണ്ടാകുന്നു।ചൊല്ലുവൻവിവെകിയുമവിവെകിയു
ന്തമ്മി।ലുള്ളൊരുഭെദമതുംകെട്ടുകൊണ്ടാലുംബാലെ।നിത്യമല്ലാത
ജഡമായചെതനമായി। ദുഃഖമാംസ്വരൂപമായുള്ള ദെഹാദിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/53&oldid=187721" എന്ന താളിൽനിന്ന് ശേഖരിച്ചത്