താൾ:CiXIV276.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ട്ടുദ്യൊഗംകലൎന്നുടൻ। വിത്തങ്ങൾനെടിവെച്ചു തുടങ്ങിയതുകാ
ലം। പുത്തനായൊരുഗൃഹംതീൎപ്പിച്ചീടണമെന്നു।ള്ളാസ്ഥ പൂണ്ട
തിനുള്ള കൊപ്പുകളൊക്കെക്കൂട്ടി।പത്തുവത്സരംകൊണ്ടുഗൃഹവും പ
ണിതീൎത്തു।സ്വസ്ഥമാനസനായി പുത്രദാരാദിയൊടും। നിത്യ
വുംസുഖെനവാണിരുന്നൊരിപതു।വത്സരംധനധാന്യ വൃദ്ധി
യൊടനുദിനം। ഭൂത്യരുമമാത്യരുംപുത്രരുംകളത്രവും। പുത്രന്മാരുടെ
പുത്രന്മാരുംബാന്ധവന്മാരും। വിത്തവുംഗൃഹങ്ങളു മുല്പത്തി വ
സ്തുക്കളും। തൽക്കുലജാതന്മാരായ്മെവീടുമവർകളും। ഒക്കയുമിനി
ക്കുള്ളതെന്നുടെയെന്നും ഞാനി।ന്നിക്കണ്ടധനധാന്യ വസ്തുക്കളു
ണ്ടാക്കിയൊൻ। ഇനിഞാൻ‌നിരൂപിച്ചാലൊന്നുമെ സാധിക്ക
യി। ല്ലെന്നുടെമനസ്സന്യെനടപ്പാൻശക്തിപൊരാ। ദൃഷ്ടിക്കുമു
ന്നെപ്പൊലെകാഴ്ചയില്ലൊന്നുംകണ്ടാൽ। സ്പഷ്ടമെകാണുന്നീലാ
ശ്രൊത്രവുമതുപൊലെ। വ്യക്തമായ്ക്കെൾക്കുന്നീല മുക്തമായ്തൊമ
ങ്ങളും।വ്യക്തമായ്വരുന്നീലവക്തവ്യവചനവും। ദന്തവുംവിഹീ
നമായ്ചന്തവും‌നശിച്ചുപൊ।യ്ബന്ധുവായിതുദണ്ഡും ഗണ്ഡവും
ഗളിതമായി।തുണ്ഡവുന്നീണ്ടുജരാവൎണ്ണവുന്നശിപ്പിച്ചു। വൎണ്ണ
വുംകുറഞ്ഞുശൊഷിച്ചിതുശരീരവും।ദണ്ഡങ്ങളൊരൊന്നു വന്ന
ണഞ്ഞിട്ടാത്മാവിനെ।ദണ്ഡിപ്പിച്ചീടുമെന്നുതൊന്നുന്നു നിരൂ
പിച്ചാൽ। എണ്ണുകിൽവയസ്സൊരുഎഴുപത്തഞ്ചാമിപ്പൊ।ളിന്നി
മെലെത്രയിരിപ്പുണ്ടെന്നുമറിഞ്ഞീല। എന്നുടെകാലം കഴിഞ്ഞാ
ലിവരെന്നെപ്പൊലെ। തന്നെയിപ്പരാധീനം രക്ഷിച്ചുപൊറുക്കു
മൊ। തങ്ങളിൽ‌വാശിപിടിച്ചന്ന്യായസ്ഥലത്തെത്തി। ഇന്നു
ഞാൻനെടിവെച്ചദ്രവ്യങ്ങൾകളയുമൊ। എങ്ങിനെവരുമെന്നത
റിഞ്ഞീലെന്നാകിലും। ഇന്നുഞാൻചെയ്യെണ്ടതുചെയ്യെണമെ
ന്നാലിപ്പൊൾ।എന്നുടെഗൃഹങ്ങളിൽഞാൻ പുലൎത്തെണ്ടുന്നവ।
രൊന്നൊഴിയാതെപാൎത്താലെണ്പതുപെരുണ്ടെല്ലൊ। എന്നതിൽ
വിശെഷമുണ്ടെന്മകനിളയവ।നെന്നൊടുകൂടിഭുജിച്ചല്ലാതെ തൃ
പ്തിവരാ। നന്ദനന്മാൎക്കുവെണ്ടുന്നാഭരണങ്ങളെല്ലാം।നന്നായി
ത്തീൎപ്പിച്ചുനൽകീടിനെനിനിയതിൽ। മൂത്തവൻതന്റെ മകൻ
തനിക്കായൊരുവള। തീൎപ്പിച്ചുനൽകീടണ മതിനുണ്ടുപായവും।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/26&oldid=187663" എന്ന താളിൽനിന്ന് ശേഖരിച്ചത്