താൾ:CiXIV276.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ല്ലാമനിത്യംജനിമൃതി।ഭവിപ്പിപ്പതിനുള്ള കാരിയമെന്നുമുള്ളിൽ।
ധരിച്ചുമനൊശുദ്ധി വരുത്തീട്ടാത്മാവിനെ। ത്തിരിച്ചുകണ്ടീടു
മ്പൊളാനന്ദപ്രാപ്തിയുണ്ടാം ।ആത്മാനന്ദമാം‌മുക്തിലഭിച്ചീടണ
മെന്നാ।ലാത്മാവെയാത്മാവിനാലറിഞ്ഞീടണംബാലെ। വിദ്യാ
മാൎഗ്ഗെണഗമിച്ചീടുവൊൎക്കറിഞ്ഞീടാ।ന്നിത്യനാമാത്മാവിനെ യ
ന്ന്യന്മാൎക്കവിരതം। വിദ്യയെയറിയാതെവിദ്വാൻ‌ഞാനെന്നുഭാ
വി।ച്ചുദ്യൊഗിച്ചൊരൊകാവ്യനാടകശാസ്ത്രങ്ങളും। അഭ്യസിച്ച
നുദിനംശീലിക്കുന്നവർകൾക്കും। സിദ്ധിക്കുന്നീലമൊക്ഷം ക
ൎമ്മവാസനാബലാൽ। അക്ഷരമറിഞ്ഞതുകൊണ്ടുസംസാര മായ
വൃക്ഷമാമജ്ഞാനത്തിനില്ലൊരുനാശമെന്നും। ലക്ഷം കാവ്യങ്ങ
ൾഗ്രഹിച്ചാലുമക്ഷരത്തിന്റെ।ലക്ഷണംധരിച്ചാലുംഭക്ഷണം
നന്നായ്ക്കിട്ടും। കുക്ഷിരക്ഷണത്തിനുള്ളൊരുവെലകളതു। മൊ
ക്ഷപ്രാപ്തിക്കുള്ളൊരുവെലയെല്ലറിഞ്ഞാലും। നിത്യവുമനിത്യവു
മെവമെന്നറിഞ്ഞാത്മ।സത്തായിട്ടിരിപ്പവൻ വിദ്വാനെന്നറി
ഞ്ഞാലും। നിൎമ്മലനായവിദ്വാനവനങ്ങനാദിയാം। കൎമ്മബന്ധ
വുന്നശിച്ചാനന്ദപ്രാപ്തിയുണ്ടാം। ജ്ഞാനമില്ലെന്നാകിലുമക്ഷര
മറിഞ്ഞവ।നാനന്ദപ്രദനാകുമീശ്വരചരിത്രങ്ങൾ। പലതുംകെ
ട്ടുമുള്ളിൽ ചിന്തിച്ചുമനുദിനം।പലനാൾപലകാലം പലജന്മങ്ങ
ളെവം। കഴിഞ്ഞാലൊരുജന്മന്തന്നിലീശാനുഗ്രഹാൽ। കഴിവ
ന്നീടുമാത്മസ്വരൂപംകണ്ടീടുവാൻ। വൎണ്ണമൊന്നറിയാതെ മെ
വുന്നൊർപലരുമു।ണ്ടണ്ഡജമൃഗതരുജാലങ്ങളെന്നപൊലെ। മ
ണ്ണതിൽ‌പിറന്നാൽ‌പിന്നഞ്ചുവത്സരത്തൊള। മുണ്ണിയായ്പൊകും
പുനരഞ്ചുവത്സരത്തൊളം।കൌമാരമവിടുന്നുമഞ്ചുവത്സരത്തൊ
ളം।കൈശൊരമിതിന്നകം ക്രീഡയായ്ക്കഴിഞ്ഞീടും। യൌവ്വനന്തു
ടങ്ങീടുംഷൊഡശവയസ്സിങ്കൽ।പൎവണശശിമുഖിമാരെ ത്തെ
ടീടുമപ്പൊൾ। മത്തെഭനുടെനടയൊത്തൊരു തരുണയി। ലുൾ
പ്രെമംകൈക്കൊണ്ടനംഗാധിയെക്കെടുപ്പാനായി। ചിത്തജനു
ടെചൊല്ലാൽമുഗ്ദ്ധയാമവൾതനി।ക്കൊത്തപ്പൊലിരുന്നൊരു നാ
ല്പതുവയസ്സൊളം। ചിത്തജതാപമൊട്ടുകുറഞ്ഞു ഗൃഹാദിസം।പ
ത്തുകൾക്കുള്ളപൂൎത്തിവരുത്തീടണമെന്നു।ചിത്തത്തിലറിവുറ്റി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/25&oldid=187661" എന്ന താളിൽനിന്ന് ശേഖരിച്ചത്