താൾ:CiXIV276.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരയുംകാണാതെവാണീടുവൊരവൎക്കെന്നും। അറിവാൻപണി
മുക്തിപദമെന്നറികെടൊ।ഭവസാഗരം കടക്കെണമെങ്കിലൊഭ
ക്ത്യാ।ഭവസെവയെചെയ്തുകൊള്ളണംവഴിപൊലെ। യുവതീമ
ണെനിനക്കജ്ഞാനമൊഹവശാൽ। വിവശഭാവമുള്ളിലുള്ളതുനീ
ങ്ങീടുവാൻ।പരമെശ്വരപദഭജനംചെയ്തീടുക। പരമാമൃതം‌നാമ
കീർത്തനംചൊല്ലീടുക।പരമെശ്വരനുടെ പദസെവയെക്കൊണ്ടു।
പരമാനന്ദമായപദത്തെലഭിച്ചീടാം। സല്ക്കഥകളുംഭഗവല്ക്കഥക
ളുംകെട്ടി। ട്ടുൾക്കുരുന്നിങ്കൽഭക്തിവൎദ്ധിച്ചുവന്നീടണം। സമ്‌പൃ
ത്തിയുണ്ടാകണംസാധുക്കളൊടുസംഗ।മെത്തണ മപ്പൊളുള്ളില
ജ്ഞാനം‌നീങ്ങുമെന്നു।വെദാന്തസാരജ്ഞന്മാർചൊല്ലീട്ടുണ്ടതുകൊ
ണ്ടു। വെദാന്തവാക്യസ്മൃതിഗീതയെന്നിവയൊരൊ। കഥകളതിലു
ള്ള സാരൊപദെശങ്ങളെ। പുതുതായ്പരിഭാഷയായിഹലൊകന്ത
ന്നിൽ।മൃദുമാനസന്മാരായ്മതവുംജനങ്ങൾക്കും മൃദുഭാഷിണിയാ
യനിനക്കുംവഴിപൊലെ। പരമാൎത്ഥജ്ഞാന മുണ്ടാവതിന്നെളുപ്പ
മാം। ചരിതാമൃതഞ്ചിന്താരത്നമാനന്ദൊദയം। പരമാചാൎയ്യനായി
പ്പരമഹംസനായി। പ്പരമാനന്ദപ്രദനായ്പരമാത്മാവായി। പരമ
ഭക്തന്മാൎക്കുഗുരുവായ്സുരാലയ। തരുവായ്ഗുണത്രയ യുക്തയാം ശ
ക്തിയൊടും। ഒരുമിച്ചഹൎന്നിശമാനന്ദസ്വരൂപനാ। യ്മരുവീടുന്ന
ശ്രീകൃഷ്ണാചാൎയ്യസ്വാമിയുടെ। ചരണസരൊരുഹ യുഗളാന്തൎഭാ
ഗത്തിൽ। പെരുകീടുന്നസുധാം‌പെരികെപ്പാനഞ്ചെയ്തു। മരുവീടു
കകൊണ്ടു പരമാനന്ദനായി। ട്ടുരചെയ്യുന്നെൻ നന്നായ്ത്തെളി
ഞ്ഞുകെൾക്കബാലെ। അജ്ഞത്വമായിട്ടവിവെകമായനാദിയാ।
യജ്ഞാനാംശമായുള്ള മിത്ഥ്യയുന്തൽക്കാൎയ്യവും। സത്യജ്ഞാനാത്മ
സ്വരൂപിണിയായിരിപ്പൊരു। വിദ്യയുന്തല്കാൎയ്യവും പ്രത്യെകമ
റിവാനായി। ചൊല്ലുവൻ ചുരുക്കിഞാനെകാഗ്രചിത്തത്തൊടും।
അല്ലൽതീൎന്നിരുന്നുകെട്ടീടുകശുഭപ്രിയെ। പരബ്രഹ്മവും മഹാ
മായയുമെന്നുരണ്ടാ। യിരിപ്പൊന്നനാദിയായുള്ളവ രണ്ടും പാ
ൎത്താൽ। ആദ്യന്തവിഹീനനാമാത്മാവെന്നിമറ്റില്ലെ। ന്നാദ്യ
നെയറിഞ്ഞവൎക്കറിയാംവഴിപൊലെ। ബ്രഹ്മമെന്നുള്ളവസ്തു ഒ
ന്നെയുള്ളതുതന്നെ। ചന്ദ്രമസ്സിനെപ്പൊലെതൊന്നിപ്പീച്ചീടുന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/13&oldid=187635" എന്ന താളിൽനിന്ന് ശേഖരിച്ചത്