താൾ:CiXIV276.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാവശാൽത്രിഗുണഭെദത്തിനാൽ। വരുമീശ്വരജീവ ജഗത്ഭെദ
ങ്ങളെല്ലാം। ധരിക്കായ്വരുമാത്മസ്വരൂപത്തെയുമപ്പൊൾ।കരസ്ഥ
മാകും ധാത്രീഫലത്തെപ്പൊലെകാണാം। നിൎണ്ണയമായൊരാത്മ
സ്വരൂപംകണ്ടീടുവാൻ।പിന്നെമറ്റൊരുവഴിയില്ലെന്നു ധരി
ച്ചാലും।പൂൎവ്വജന്മങ്ങൾതൊറും‌പുണ്യങ്ങളാൎജ്ജിച്ചവ।പൂൎണ്ണമായി
ജ്ജന്മത്തിലീശ്വരകൃപാവശാൽ। വന്ദ്യനാംശിവാത്മകൻ‌താൻ
തന്നെ ഗുരുവായി। വന്നീടും മുന്നിലാത്മജ്ഞാനത്തെനൽകീടുവാ
ൻ।കൎമ്മപുണ്യത്താൽ‌ജ്ഞാനൊല്പത്തിവന്നിടകൂടാ।നിൎമ്മലയായ
ഭക്തി വിശ്വാസം‌മുമുക്ഷുത്വം।എന്നിവയെല്ലാമ്മുന്നമുള്ളജന്മങ്ങ
ൾതൊറും।ഒന്നിനൊന്നതിശയമായുണ്ടായ്വന്നാലൊരു। ജന്മത്തി
ൽഗുരുലാഭംവന്നീടുമതെന്നിമ ।റ്റൊന്നിനാലൊരുവനും കൈ
വല്യംവരുന്നീലാ।മാനുഷജന്മംവന്നാൽ മാനിയായിരിക്കാതെ
ജ്ഞാനമുണ്ടാവാൻപരമാനന്ദസ്വരൂപനാം। ൟശനെ ഭജിക്കെ
ണമാവൊളമപ്പൊൾകൎമ്മ। പാശനാശമാംജ്ഞാനൊല്പത്തിയു മു
ണ്ടായ്വരും।രാഗാദിദൊഷങ്ങളുമാകവെനശിച്ചീടും। യൊഗീന്ദ്ര
പ്രതാപവുംഭക്തിയുംവൎദ്ധിച്ചീടും।ഭക്തിവദ്ധിൎച്ചാൽ‌പിന്നെ മു
ക്തിയുംസിദ്ധിച്ചീടും।ഭക്തവത്സലനായൊരീശന്റെ കാരുണ്യ
ത്താൽ।മൎത്ത്യജന്മത്തെലഭിച്ചീടുവാൻ‌തന്നെപാൎത്താൽ।എത്രയും
ഭാഗ്യൊദയമുണ്ടായെകഴിവരു।തത്രകെളറിയാതെമായാമൊഹിക
ളായി।കുത്രചിൽഭ്രമിക്കുന്നുജന്മാദിദുഃഖങ്ങളിൽ। പരന്നലൊക
മീരെഴുള്ളതുമതിലുള്ള।ചരവുമചരവുംജന്മാദിദുഃഖങ്ങളും। മായാ
കല്പിതമെന്നുമാനസെനിനയാതെ।കായാഭിമാനികളാ യജ്ഞാന
വശന്മാരായി। കാൎയ്യകാരണഭെദഭാവങ്ങളറിയാതെ। കാൎയ്യങ്ങ
ളൊരൊതരംചെയ്തു മൊഹാന്ധന്മാരായി। കായത്തിന്നപായമു
ണ്ടെന്നുമിജ്ജന്മത്തിലു।ള്ളായുസ്സും‌പൂൎവ്വജന്മകൎമ്മവു മറിയാതെ।
ജനനജരാമരണാദിദുഃഖങ്ങളെല്ലാം। ഇനിയുമനുഭവമുണ്ടെന്നു
നിനയാതെ। കനകധനധാന്യാദികളിൽ മമതപൂണ്ടനുവാസരം
വൎത്തിച്ചീടുന്ന ജനങ്ങൾക്കു। നരകനിഷൂ ദനനാകിയഭഗവാ
ന്റെ।ചരണസരൊരുഹെഭക്തിയുണ്ടായീവരാ।പെരുകുംജനിമൃ
തിജലധിതന്നിലുള്ള। തിരമാലയിൽകിടന്നുഴലുകെന്യെയൊരു।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/12&oldid=187633" എന്ന താളിൽനിന്ന് ശേഖരിച്ചത്