താൾ:CiXIV276.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ദെഹാഖ്യ മുക്തിയുംപ്രാപിച്ചൊരു। ശെഷംതൻ ശിഷ്യനൊ
ടു നിദ്രയിലെഴുന്നള്ളീ। യരുളിച്ചെയ്കയാലെ വിദ്രുത മുദ്യുക്ത
നായി ശ്രീമാൎത്താണ്ഡാചാൎയ്യൻഹൃദിവിദ്യാനന്ദവും। ചമച്ചു
പൂരിച്ചൊരുവിദ്യൊതമാനാൎത്ഥമാം। കൈവല്യനവനീതംസജ്ജ
നൊപദെശംകൊണ്ടെ। കെവലമെവംചൊന്നൊരിജ്ജനത്തി
നുചുറ്റും। പാണ്ഡിത്വമില്ലെങ്കിലുംസജ്ജനംക്ഷെമിച്ചനു।ഗ്ര
ഹിച്ചതുമതുതന്നെയിജ്ജനത്തിനുമുഖ്യ താല്പൎയ്യമെന്നുനൂനം। ദു
ൎജ്ജനംദുഷിക്കിലുംപരിഹാസഞ്ചെയ്തെറെ। ഗൎജ്ജനംചെയ്തീടി
ലുംനമുക്കെന്തൊരുചെതം। സജ്ജനനിന്ദകൊണ്ടും പരിഹാസ
ങ്ങൾകൊണ്ടും। തൎജ്ജനംകൊണ്ടുമല്ലൊദുൎജ്ജനം രസിച്ചീടും।
ശ്രീഗുരുപാദപങ്കെരുഹപുണ്യതീൎത്ഥ। ശ്രീകരശക്ത്യാ ചൊന്ന
കൈവല്യനവനീതം।മൂകരെന്നിയെയുള്ളൊർപഠിക്കിലാത്മാന
ന്ദ। സാഗരെനിമഗ്നരായിവാണീമനാരതംഹീന। സംസാര ദുഃ
ഖംപിന്നെയുണ്ടാകയില്ലനൂന।മാരെന്നാകിലുമൊരുനാളുമെ യെ
ന്നു। സാനന്ദമറിയിച്ചുനിശ്ചലഗുരുപാദധ്യാനെന മെവീടി
നാൾ। പൈങ്കിളിപ്പൈതലന്നെശ്രീഗുരവെനമഃ। അച്യതൊ
ഹമനന്തൊഹം ഗൊവിന്ദൊഹമഹം ഹരി:। ആനന്ദൊഹ മരൂ
പൊഹംപരിപൂൎണ്ണൊസ്മ്യഹംസദാ। സാനന്ദരൂപം സകലപ്ര
ബൊധം ആനന്ദദാനാമൃതപാരിജാതം മാനുഷ്യപത്മെഷുവി
സ്വരൂപംപ്രണമ്മ്യതുഞ്ചത്തെഴുമാൎയ്യപദം- സച്ചിദാനന്ദ രൂ
പംസൎവ്വലൊകമയംവിഭും സദാനന്ദംദെവദെവെശ്വരം വിഭും
വെദാന്തവെദ്യമവ്യക്തം വന്ദെസൎവമയംശിവംഗൊപാലംപ
രമാനന്ദംഗൊകുലാധിപമീശ്വരം ഗായത്രീവിഗ്രഹംനിത്യംശ്രീ
ഗുരുസതതംഭജെ. ഇതി കെരളഭാഷാകൈവല്യ നവനീതം

സമാപ്തം

ശുഭമസ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/116&oldid=187853" എന്ന താളിൽനിന്ന് ശേഖരിച്ചത്