താൾ:CiXIV276.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്താരത്നം

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

പരമാനന്ദപദംകാണ്മതിന്നാശയൊടു।മരികെവന്നുവിനയാ
നതവക്ത്രത്തൊടു। മരുവുംസുമംഗലെനിന്നുടെമനൊരഥം। അ
റിഞ്ഞീടിനെനഹമെന്നതുമല്ലമെന്മെൽ।വളൎന്നീടുന്നഭക്തി വി
ശ്വാസംകണ്ടുമുള്ളിൽ।തെളിഞ്ഞുനന്നായിനിക്കെറ്റവുംധന്യശീ
ലെ। അറിഞ്ഞീടെണം‌പരതത്വമെന്നുള്ളനുന്നിൽ। നിറഞ്ഞ ഭ
ക്തിശ്രദ്ധയുണ്ടായ്വന്നതുമൊൎത്താൽ। കുറഞ്ഞുനിനക്കു പാപങ്ങ
ളെന്നറിഞ്ഞീടാം। ഉയൎന്നുവരുംപുണ്യജാലവുമിനിമെലിൽ। പു
ണ്യമുണ്ടായാൽ പുരുഷാൎത്ഥവുംസാധിച്ചീടാ। മൊന്നുചൊല്ലുന്നു
വിദ്വജ്ജനമെന്നറിഞ്ഞാലും। ധന്യാംഗികെൾക്കപരമാൎത്ഥജ്ഞാ
നമെന്നിമ। റ്റൊന്നിനാൽകണ്ടുകിട്ടാപരമാനന്ദപദം। പരമാ
ൎത്ഥജ്ഞാനമാകുന്നൊരുമനസ്സിങ്കൽ।പെരുകും‌രാഗാദി ദൊഷങ്ങ
ളെന്നറിഞ്ഞുടൻ।വിരവൊടവയെല്ലാമകലെ കളഞ്ഞാത്മ। സ്വ
രൂപജ്ഞാനമുണ്ടായീടണംവഴിപൊലെ। അന്നെരമാത്മാവിനെ
യറിയാം‌മനസ്സിനാൽ। നിൎണ്ണയമായൊരാത്മജ്ഞാനവു മതുത
ന്നെ। ആത്മാനുഭൂതികൊണ്ടജ്ഞാനാദിമലമറ്റി। ട്ടാത്മാനന്ദ
മാം‌പരമാനന്ദം‌പ്രാപിച്ചീടാം। ഭക്തിശ്രദ്ധകൾ നിനക്കുണ്ടാക
കൊണ്ടുനിന്നൊ। ടുക്തമായിടാമാത്മജ്ഞാനമുണ്ടായീടുവാൻ।രാ
ഗാദിദൊഷങ്ങളെമാനസംതന്നിൽ‌നിന്നു। വെഗെനവെറാക്കു
വാൻ‌വെലചെയ്താലും‌ബാലെ। ചിത്തത്തിലശുദ്ധത ചെയ്തീടും
രാഗാദിയാം।വൃത്തികൾപതിമ്മൂന്നുംത്യജിച്ചുവിവെകത്താൽ।ശു
ദ്ധമാക്കണം‌മനസ്സതിനുള്ളൊരുവെല। എത്രയും വളരെയുണ്ടായ
വബൊധിക്കെണം। സാധനചതുഷ്ടയമുണ്ടായീടണം‌പിന്നെ।
ബൊധവാനായുള്ളൊരാചാൎയ്യനെത്തിരയെണം। ഗുരുവിൻ കൃ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/11&oldid=187631" എന്ന താളിൽനിന്ന് ശേഖരിച്ചത്