താൾ:CiXIV270.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 73

മ്പിൽ ഗൊപാലനും ഓടി അകത്തനിന്ന പുറത്ത ചാടി— മി
റ്റത്ത ആസകലം ഓടി— ഒടുവിൽ കിടങ്ങിന്റെ വാതിൽ ഓ
ടിക്കടക്കുമ്പൊൾ പഞ്ചെമെനവൻ വീണു കാലിന്റെ മുട്ടുക
ൾ പൊട്ടി—അപ്പൊഴക്ക ശങ്കരമെനവൻ ചെന്ന പിടിച്ചു എ
ടുത്തു. പഞ്ചുമെനവൻ വലിയ ദെഷ്യത്തൊടു കൂടി പിന്നെ
യും ഓടാൻ ഭാവിച്ചു, ശങ്കരമെനവൻ പിടിച്ചു നിൎത്തി സാ
ന്ത്വന വാക്കുകൾ പറഞ്ഞു.

പ— നാരായണ— കാലവൈഭവം നൊക്ക— കലിയുഗത്തിന്റെ
ഒരു വിശെഷം ഈ കുരുത്തം കെട്ട ചെക്കന്റെ വഴിയെ ഓ
ടി വീണ ഇതാ എന്റെ കാലുകൾ പൊട്ടി. ഞാൻ ഇതെല്ലാം
അനുഭവിക്കാറായെല്ലൊ. കുമ്മിണിക്കും ൟ കുരുത്തംകെട്ട കു
ട്ടികൾക്കും എനി അര പയിസ്സ പൊലും അനുഭവമുള്ള യാ
തൊരു വസ്തുവും കൊടുക്കരുത— സകലവും ഇന്ന ഏറ്റുവാങ്ങ
ണം ശങ്കരാ— വാലിയക്കാരും ദാസിമാരും ചൊറു തിന്നുന്ന
ത പൊലെ ചൊറു മാത്രം തിന്നൊട്ടെ.

എന്നും പറഞ്ഞ പഞ്ചുമെനവൻ അതി ദെഷ്യത്തൊടെ
മാധവന്റെ അച്ഛൻ ഗൊവിന്ദ പണിക്കരെ ഒന്ന ശകാരിക്ക
ണം എന്ന നിശ്ചയിച്ച അദ്ദെഹത്തിന്റെ ഭവനത്തിലെക്ക പുറ
പ്പെട്ടു, വഴിയിൽ വെച്ചു ശീനു പട്ടരെ കണ്ടു.

പ— എന്താണ താൻ മിനിയാന്ന മാളികയിന്മെൽ നിന്ന പറ
ഞ്ഞത.

ശീ—എന്തൊ എനിക്ക ഓൎമ്മയില്ല.

പ—കൊമട്ടി— ഓൎമ്മയില്ലെ.

ശീ— എന്തിന ബ്രാഹ്മണരെ വെറുതെ അവമാനമായ വാക്ക
പറയുന്നു.

പ—ബ്രാഹ്മണൻ! താൻ ബ്രാഹ്മണനല്ല. താൻ എന്താണ പറ
ഞ്ഞത.

(ശീനുപട്ടൎക്കും കുറെ ദെഷ്യം വന്നു.)


10✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/97&oldid=193068" എന്ന താളിൽനിന്ന് ശേഖരിച്ചത്