താൾ:CiXIV270.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 71

ശങ്കരമെനവൻ— ൟ കാലത്ത കുട്ടികളൊട അധികം സംസാ
രിക്കാൻ പൊകാതെ ഇരിക്കുന്നതാണ നല്ലത— ഗുരുത്വം ലെ
ശം ഇല്ലാത്ത കാലമാണ— ഞാൻ ഇവറ്റകളൊട ഒന്നും പറ
യാറില്ല.

പ—നിയ്യാണ ഇവരെയെല്ലാം ഇങ്ങിനെ തുമ്പില്ലാതെ ആക്കു
ന്നത. ആട്ടെ— ചാത്തര ഇനി മെലിൽ ചെറുതുരുത്തിക്കള
ത്തിലെ കാൎയ്യം ഒന്നും നൊക്കെണ്ടാ— കാൎയ്യം ഇപ്പൊൾ വെ
ക്കണം. പിരിഞ്ഞ പണത്തിന്റെ കണക്കും കാണിക്കെണം—
ൟ നിമിഷം വെണം.

ചാ—വലിയമ്മാമന്റെ കല്പനപൊലെ നടക്കാം.

പ—കഴുവെറി— നിണക്ക വലിയമ്മാമന്റെ കല്പനയൊ, കൊമ
ട്ടിയുടെ മകൻ അല്ലെ എടാ നീ— അതുകൊണ്ടാണ നീ ഇങ്ങി
നെ കുരുത്തംകെട്ട പൊയത— നിണക്ക വല്ലതും വെണമെ
ങ്കിൽ എന്റെ ഇഷ്ടം കൂടാതെ ഉണ്ടാകയില്ല. മാധവന അ
വന്റെ അച്ചൻ അധികപ്രസംഗി ഗൊവിന്ദപ്പണിക്കര കൊ
ടുക്കും— ഗൊവിന്ദപ്പണിക്കൎക്ക കുഡുംബവും ഇല്ലാ— ആ അഹ
മ്മതിയാണ മാധവന. നിന്റെ അച്ചൻ കൊമട്ടിക്ക എന്ത ത
രുവാൻ കഴിയും. സദ്യയിൽ എച്ചിലിൽനിന്ന വാരുന്ന പപ്പ
ടവും പഴവും— അല്ലെ. മറ്റെന്തുണ്ട ആ കൊമട്ടിക്ക— നീ എ
ന്തിന പിന്നെ ഇത്ര കുറുമ്പ കാണിക്കുന്നു—കുരുത്തംകെട്ട ചെ
ക്കാ— നീ എന്താണ മിണ്ടാത്തത.

ചാ—എനിക്ക എല്ലാറ്റിനും വലിയമ്മാമൻതന്നെ ഗതിയുള്ളൂ.

പ—പിന്നെ നീ എന്തിന മാധവനെപ്പൊലെ കുറുമ്പ കാണിക്കു
ന്നു— ആരാടാ ശിന്നനെ ചിലവിന്ന പണം കൊടുത്തത.

ചാ—അച്ഛനാണെന്ന പറഞ്ഞു ഗൊപാലൻ.

പ—(ഗൊപാലനൊട)അങ്ങിനെ തന്നെയൊ.

ഗൊ—അച്ഛനാണ കൊടുത്തത.

പ—അച്ചൻ— നിന്റെ അച്ചൻ പാലക്കാട്ട കൊമട്ടി കടക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/95&oldid=193066" എന്ന താളിൽനിന്ന് ശേഖരിച്ചത്