താൾ:CiXIV270.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 അഞ്ചാം അദ്ധ്യായം.

യെ തറവാട്ടിൽ കയറ്റിയ മുതൽ ഇവിടെ കുരുത്തക്കെടെ ഉ
ണ്ടായിട്ടുള്ളു— ആ കൊമട്ടി നിന്നൊട എന്താണ പറഞ്ഞത.

ചാ—അച്ഛൻ ചൊദിച്ച സമ്മതം വാങ്ങി എന്ന എന്നൊട ഗൊ
പാലനാണ പറഞ്ഞത.

പ—ഗൊപാലനെ വിളിക്ക.

ൟ ഗൊപാലൻ കുറെ ധൃതഗതിക്കാരനും അവിവെകിയും
ആയ ഒരു ചെറുപ്പക്കാരനാണ. കല്പനപ്രകാരം ഗൊപാലൻ കാ
രണവരുടെ മുമ്പിൽവന്നുനിന്നു.

പഞ്ചുമെനൊൻ—നിന്നൊട നിന്റെ അച്ചൻ കൊമട്ടി എന്താ
ണെടാ പറഞ്ഞത— ശിന്നനെ അയക്കാൻ ഞാൻ സമ്മതിച്ചു
എന്ന പറഞ്ഞുവൊ.

ഗൊപാലൻ—എന്റെ അച്ഛൻ കൊമട്ടിയല്ലാ—പട്ടരാണ.

പ—എന്ത പറഞ്ഞു നീ— കുരുത്തംകെട്ട ചെക്കാ— എന്ന പറ
ഞ്ഞ പഞ്ചുമെനൊൻ എഴുനീറ്റ ഗൊപാലനെ രണ്ടുമൂന്ന പ്ര
ഹരിച്ചു.

ഗൊ—എന്നെ വെറുതെ തല്ലണ്ട.

പ—തല്ലിയാൽ എന്താണെടാ— ഇപ്പൊൾ തല്ലിയില്ലെ— എന്നിട്ട
എന്താണ നീ കൊണ്ടില്ലെ.

അപ്പൊഴെക്ക ശങ്കരമെനൊൻ ഓടിയെത്തി— അമ്മാമന്റെ
മുമ്പിൽ പൊയി നിന്ന ഗൊപാലനെ പിടിച്ച അകറ്റി പിന്നി
ൽ നിൎത്തി.

പ—ശങ്കരാ ഇവിടെ കാൎയ്യമെല്ലാം തെറ്റി കാണുന്നു— കലിയുഗ
ത്തിന്റെ വിശെഷം— ആ കുരുത്തംകെട്ട മാധവൻ എന്നെ
അവമാനിച്ചത എല്ലാം നീ കെട്ടില്ലെ— അവനെ എന്റെ ക
ഷ്ടകാലത്തിന്ന ഞാൻ ഇങ്കിരീസ്സ പഠിപ്പിച്ചതിനാൽ എനി
ക്ക വന്ന ദൊഷമാണ ഇത— അത ഇരിക്കട്ടെ ഇപ്പൊൾ ൟ
തെക്കും വടക്കും തിരിയാത്ത ൟ ചെക്കൻ ഗൊപാലൻകൂടി
എന്നൊട ഉത്തരം പറയുന്നു—ഇവന്റെ പല്ല തല്ലികളയണ്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/94&oldid=193065" എന്ന താളിൽനിന്ന് ശേഖരിച്ചത്