താൾ:CiXIV270.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 മൂന്നാം അദ്ധ്യായം.

കെ—ഇത തൊന്നിയത ഭഗവൽകൃപ— ഭഗവൽകൃപ— ഇന്ദുലെ
ഖയുടെ അസാദ്ധ്യഭാഗം— അവളുടെ തറവാട്ടിന്റെ സുകൃ
തം— ഇവിടുത്തെ ഭാഗ്യം— എന്റെ ഒരു നല്ല കാലം— ഇപ്പൊ
ൾ തന്നെ എഴുതിക്കളയാം.

പ—എഴുത്തിൽ വാചകം സൂക്ഷിച്ച വെക്കണെ— ഇന്ദുലെഖ ഇ
ങ്കിരിയസ്സും മറ്റും പഠിച്ച അതി ശാഠ്യക്കാരത്തിയാണെ. അ
വളൊട നൊം ആരും പറഞ്ഞാൽ ഫലിക്കില്ലാ— നമ്പൂരിപ്പാ
ട്ടിലെ സൌന്ദൎയ്യം കൊണ്ടും സാമൎത്ഥ്യം കൊണ്ടും പാട്ടിൽ വരു
ത്തണം. അതാണ വെണ്ടത.

കെ—നമ്പൂരി ഇവിടെ വന്നിട്ട രണ്ട നാഴിക ഇന്ദുലെഖയുമായി
സംസാരിച്ചാൽ ഇന്ദുലെഖ നമ്പൂതിരിയുടെ ഭാൎയ്യയായിട്ടില്ലെ
ങ്കിൽ അന്ന സുൎയ്യൊദയം തെക്കുനിന്ന വടക്കൊട്ടാണ.

പ—ഇത്ര ഉറപ്പുണ്ടൊ. ഇത്ര യൊഗ്യനൊ— നമ്പൂതിരിപ്പാട.

കെ—ഹെ — അതൊന്നും എനിക്ക സംശയമില്ലാത്ത കാൎയ്യമാണ—
ഞാൻ വെഗം എഴുതിക്കളയാം.

പ— എന്നാൽ അങ്ങിനെ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/82&oldid=193052" എന്ന താളിൽനിന്ന് ശേഖരിച്ചത്