താൾ:CiXIV270.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നാലാം അദ്ധ്യായം.


ഒരു വിയൊഗം.


മാധവൻ—അമ്മെ— എല്ലാം ശട്ടമാക്കിച്ചൊളണെ— നാളെ പുല
ൎച്ചെ എനിക്ക മദിരാശിക്ക പുറപ്പെടണം. അച്ഛൻ അകത്തു
ണ്ടൊ.

പാൎവ്വതി അമ്മ— പൊവാൻ ഉറച്ചുവൊ.

മാ—എന്താണ സംശയം— ഞാൻ പൊണു.

പാ—നിന്റെ അച്ഛൻ രാവിലെ പൊകുമ്പൊൾ നിന്നൊട അ
ങ്ങൊട്ട ചെല്ലാൻ പറഞ്ഞിരിക്കുന്നു.

ഉടനെ മാധവൻ തന്റെ അച്ഛൻ ഗൊവിന്ദപ്പണിക്കരു
ടെ ഭവനത്തിലെക്ക പൊയി.

ൟ ഗൊവിന്ദപ്പണിക്കര നല്ല ദ്രവ്യസ്ഥനും ബുദ്ധിമാനും
മൎയ്യാദക്കാരനും ദയാലുവും ആയ ഒരു മനുഷ്യനാണ— സ്വന്ത കു
ഡുംബം ഒന്നും ഇല്ലാത്തതിനാൽ ചിലവ ഒന്നുമില്ലാതെ പണം
വളരെ കെട്ടിവെച്ചിട്ടുള്ളാളാണ.

ഗൊവിന്ദപ്പണിക്കര—കുട്ടൻ കുളി കഴിഞ്ഞുവൊ.

മാധവൻ—കഴിഞ്ഞു.

ഗൊ—നാളെത്തന്നെ മദിരാശിക്ക പൊണുവൊ.

മാ—പൊണം എന്ന വിചാരിക്കുന്നു, അച്ഛന സമ്മതമാണെ
ങ്കിൽ.

ഗൊ—പൊണമെന്നുണ്ടെങ്കിൽ പൊയിക്കൊളൂ— വഴി ചിലവി
ന്നും മറ്റും പണം കാരണവരൊട ചൊദിക്കെണ്ട. ഞാൻ ത
രാം— നിണക്ക ഞാൻ ഒരു ജൊഡ കടുക്കൻ വരുത്തി വെച്ചി
ട്ടുണ്ട, ഇതാ നൊക്കൂ— എന്ന പറഞ്ഞ എകദെശം അഞ്ഞൂറ ഉ
റുപ്പിക വിലക്കുള്ള ഒന്നാന്തരം ഒരു ജൊഡ ചുകപ്പ കടുക്കൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/83&oldid=193053" എന്ന താളിൽനിന്ന് ശേഖരിച്ചത്