താൾ:CiXIV270.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 രണ്ടാം അദ്ധ്യായം.

"രും ൟ സ്വതന്ത്രത എല്ലായ്പൊഴും ഉണ്ടായിരിക്കെണ്ടതാണെ
"ന്ന അഭിപ്രായപ്പെട്ടതായി ഞാൻ വായിച്ചിട്ടുണ്ട. ഈ സ്വന്ത്ര
"ത ഇല്ലായ്കയാൽ എത്ര ഭാൎയ്യാഭൎത്താക്കന്മാരെ ദിവസംപ്രതി യൂ
"റൊപ്പിലും ഇൻഡ്യയിലും സങ്കടം അനുഭവിക്കുന്നു. ൟ സ്വത
"ന്ത്രതയെ ദുർവൃത്തിക്കായി ഉപയൊഗിക്കാതെ ശരിയായി ആ
"വശ്യമുള്ള ദിക്കിൽമാത്രം ഉപയൊഗിച്ച വന്നാൽ അത സ്ത്രീ പുരു
"ഷന്മാൎക്ക വളരെ ഉപകാരമായി വരുന്നതാണ—ൟ സ്വതന്ത്രത
"ഉണ്ടെന്നവെച്ച മലയാളത്തിൽ എത്ര സ്ത്രീകൾ ഭൎത്താക്കന്മാരെ
"ഉപെക്ഷിക്കുന്നുണ്ട? എത്ര ഭൎത്താക്കന്മാര ഭാൎയ്യമാരെ ഉപെക്ഷി
"ക്കുന്നുണ്ട?ൟ മാതിരി എത്ര കാൎയ്യങ്ങൾ കഴിഞ്ഞ പത്ത കൊ
"ല്ലങ്ങളിൽ ൟ മലയാളത്തിലെ ഭാൎയ്യാഭൎത്താക്കന്മാരുടെ ഇടയി
"ൽ ഉണ്ടായിട്ടുണ്ടെന്ന മാധവന കൃത്യമായ ഒരു കണക്ക എടു
"പ്പാൻ കഴിയുമെങ്കിൽ അപ്പൊൾ തൊന്നും, ആയിരത്തിൽ ഒന്നു
"കൂടി ഉണ്ടായി എന്ന പറവാൻ സംശയിക്കെണ്ടതാണെന്ന. ചി
"ലപ്പൊൾ ചില ദിക്കിൽ ഉണ്ടാവും അതിന്നു കാരണങ്ങളും ഉ
"ണ്ടായിരിക്കും— അകാരണമായും ഭാൎയ്യാഭൎത്താക്കന്മാരിൽ ഒരാളു
"ടെ ദുൎബ്ബുദ്ധിയാലും ദുൎല്ലഭം ഉണ്ടായി എന്ന വന്നെക്കാം. എ
"ന്നാൽ അത കെരളീയ സ്ത്രീകൾക്ക സൎവസാധാരണയാണെ
"ന്ന പറഞ്ഞ ഞങ്ങളെ മാത്രം അവമാനിക്കുന്നത കഷ്ടമാണ. ൟ
"സ്വതന്ത്രത ഉണ്ടാവുന്നത നല്ലതാണ. എന്നാൽ അത വെണ്ട
"ദിക്കിലെ ഉപയൊഗിക്കാവു— ചിലപ്പൊൾ ചിലര വെണ്ടാത്ത
"ദിക്കിലും ഉപയൊഗിക്കുന്നുണ്ടായിരിക്കാം— അതകൊണ്ട അവ
"മാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം— എന്നാൽ അത് ആ സ്വത
"ന്ത്രതയുടെ ദൊഷമല്ലാ, അതിനെ തെറ്റായി ഉപയൊഗിക്കു
"ന്നതിനാലുള്ള ദൊഷണാണ. അതകൊണ്ട മാധവന എന്നൊ
"ട ദെഷ്യമുണ്ടെങ്കിൽ എന്റെ മുഴുവൻ വൎഗ്ഗക്കാരിൽ ൟ ദൂഷ്യാ
"രൊപണം ചെയ്വാൻ ഞാൻ സമ്മതിക്കുകയില്ലാ നിശ്ചയം ത
"ന്നെ".

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/70&oldid=193040" എന്ന താളിൽനിന്ന് ശേഖരിച്ചത്