താൾ:CiXIV270.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 രണ്ടാം അദ്ധ്യായം.

"എന്താണ പറഞ്ഞത—മലയാളസ്ത്രീകൾ പാതിവ്രത്യധൎമ്മം
"ആചരിക്കുന്നില്ലെന്നൊ? കഷ്ടം! ഇതരരാജ്യങ്ങളിൽ ഉള്ള സ്തീ
"കളെപ്പൊലെ മലയാളസ്ത്രീകളും ധാരാളമായി പതിവ്രതാധൎമ്മം
"ആചരിക്കുന്നുണ്ട—അസംഖ്യം സ്ത്രീകൾ ആചരിക്കുന്നുണ്ട—ഒരു
"സ്ത്രീ പതിവ്രതാധൎമ്മം ആചരിക്കുന്നില്ലെന്ന പറഞ്ഞാൽ അവ
"ൾ വ്യഭിചാരിയാണെന്നാകുന്നു അൎത്ഥം— കെരളത്തിലെ സ്ത്രീ
"കൾ എല്ലാം അല്ലെങ്കിൽ അധികപക്ഷവും വ്യഭിചാരികളാ
"ണെന്ന മാധവൻ പറയുന്നുവൊ— അങ്ങിനെ പറയുന്നുവെങ്കി
"ൽ അത ഞാൻ വിശ്വസിക്കയില്ല നിശ്ചയം— വ്യഭിചാരം എ
"ങ്ങും ഏത ജാതിയിലും ഉണ്ടാവാം. എന്നാൽ ഞങ്ങൾ നായ
"ന്മാരുടെ സ്ത്രീകൾ അന്തൎജ്ജനങ്ങളെ പൊലെ അന്യ ജനങ്ങ
"ളൊട സംസാരിക്കാതെയും വിദ്യഭ്യാസം ചെയ്യാതെയും ശു
"ദ്ധ മൃഗപ്രായമായി നടക്കുന്നില്ലാത്തതകൊണ്ട വ്യഭിചാരികളാ
"ണെന്നൊ പതിവ്രതാധൎമ്മം ഇല്ലെന്നൊ മാധവൻ വിചാരി
"ക്കുന്നുണ്ടെങ്കിൽ ഇത്ര അബദ്ധമായ വിചാരം വെറെ യാതൊ
"ന്നും ഇല്ലാ. യൂറൊപ്പ അമെരിക്ക മുതലായ രാജ്യങ്ങളിലെ സ്ത്രീ
"കളുടെ സ്ഥിതി ആലൊചിച്ച നൊക്കൂ—ൟ രാജ്യങ്ങളിൽ പുരു
"ഷന്മാൎക്കും സ്ത്രീകൾക്കും പഠിപ്പ, അറിവ, സ്വതന്ത്രത ഇതെല്ലാം
"ഒരുപൊലെയല്ലെ— ൟ സ്ത്രീകൾ എല്ലാം വ്യഭിചാരികളൊ?
"ൟ ദിക്കിൽ സൌന്ദൎയ്യമുള്ള സ്ത്രീക്ക വല്ല വിദ്യാഭ്യാസവും
"ഉണ്ടായാൽ അവളുമായി സംസാരിച്ച വിനൊദിപ്പാൻ പൊവു
"ന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്ന
"ക്ഷണെന ഊഹിച്ച കളയുന്നു. ഇതിൽ എത്രണ്ട സത്യമുണ്ട?
"സംഗീതവിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നത കെൾപ്പാൻ ഒ
"രു പത്ത പുരുഷന്മാര ഒന്നായിചെന്ന ഇരുന്ന കെട്ട പൊന്നാ
"ൽ ആ പത്ത പുരുഷന്മാരും അവളുടെ ജാരന്മാരായി എന്ന
"പറയും വിഡ്ഢികളായ നിങ്ങൾ— പുരുഷന്മാര അങ്ങിനെതന്നെ
"എന്ന നടിക്കുകയും ചെയ്യും. ഇങ്ങിനെ നിങ്ങൾ തന്നെ ചെയ്യു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/68&oldid=193038" എന്ന താളിൽനിന്ന് ശേഖരിച്ചത്