താൾ:CiXIV270.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 43

ന്ന പറഞ്ഞ തൎക്കിച്ചും കൊണ്ടിരിപ്പാൻ സുഖമില്ലാ— ഇന്ദുലെ
ഖ ബുദ്ധിമുട്ടിച്ചിട്ടാണ ഞാൻ ഇവിടെ ഇരുന്നത— ഇരുന്നതി
ന്റെ ശെഷം ഒരു വാക്കെങ്കിലും മധുരമായി എന്നൊട പറ
ഞ്ഞിട്ടില്ലാ— എല്ലാം വക്രൊക്തികൾ തന്നെ മലയാളത്തിൽ
പെണ്ണുങ്ങൾക്ക പുരുഷന്മാരെ ഇട്ട വലപ്പിക്കുന്നതിൽ വളരെ
സ്വതന്ത്രതയും എടയും ഉള്ളതുകൊണ്ട പുരുഷന്മാര സങ്കടം
അനുഭവിക്കുക എന്നെ വരൂ.

ഇ—എന്തുകൊണ്ടണ ഞാൻ എന്റെ വാക്കുകളെ മധുരമാക്കെ
ണ്ടത— കുറെ തെൻ കുടിച്ചിട്ട വാക്ക പറയട്ടെ— അല്ലെങ്കിൽ
ഞാൻ വാക്ക പറയുമ്പൊൾ മാധവൻ കുറെ തെൻ കുടിച്ചു
കൊണ്ട ഇരിക്കൂ— എന്നാൽ മധുരം തൊന്നും— വല്ല ശപ്പത്ത
രവും പറഞ്ഞ അതിന നല്ല ഉത്തരം കിട്ടുമ്പൊൾ ഉത്തരം
പറയുന്ന ആളുടെ വാക്കിന മധുരമില്ലാ— പുളിക്കുന്നു— എന്നും
മറ്റും പറഞ്ഞാൽ ആര സമ്മതിക്കും.— എന്താണ മലയാളസ്ത്രീ
കൾക്ക ദൊഷം പറഞ്ഞത— പുരുഷന്മാരെ ഉപദ്രവിക്കാൻ
വളരെ കഴിയുന്നവരാണെന്നൊ.

മാ—അത്രമാത്രമല്ലാ, മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങ
ളിലെ സ്ത്രീകളെപ്പൊലെ പാതിവ്രത്യധൎമ്മം ആചരിക്കുന്നി
ല്ലാ— ഭൎത്താക്കന്മാരെ യഥെഷ്ടം എടുക്കയും ഉപെക്ഷിക്കയും
ചെയ്യുന്നു— പിന്നെയും പലെ സ്വതന്ത്രതകൾ ഉണ്ട. അത
കൊണ്ട മലയാള സ്ത്രീകൾക്ക ഗൎവ്വ വളരെ അധികം ഉണ്ട—
എന്നാണ ഞാൻ പറഞ്ഞത.

ഇ—ശിക്ഷ. അതി മനൊഹരമായ വാക്ക തന്നെ— മാധവന ഇ
ത്ര ഒക്കെ പഠിപ്പും അറിവും ഉണ്ടായിട്ട ഇങ്ങിനെയാണ മല
യാളസ്ത്രീകളെ കുറിച്ച അഭിപ്രായമായത— ഇത ആശ്ചൎയ്യം ത
ന്നെ.

ൟ സംഗതിയിൽ ബുദ്ധിയുള്ള ഒരു മലയാള സ്ത്രീ മാധവ
നൊട താഴുഎ പറയും പ്രകാരം ഉത്തരം പറയും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/67&oldid=193037" എന്ന താളിൽനിന്ന് ശേഖരിച്ചത്