താൾ:CiXIV270.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 39

ൽ മനസ്സിന്ന കുറെ സുഖമുണ്ടാവും എന്ന തൊന്നുന്നു.

ഇ—ശരി— ഇക്കുറി മദിരാശിയിൽനിന്ന വരുമ്പൊൾ എത്രതൊ
ക്കുകൾ കൊണ്ടുവന്നിട്ടുണ്ട.

മാ—ഒന്നമാത്രം. "ബ്രീച്ചലൊഡർ"

ഇ—അത എനിക്ക ഒന്ന കാണണം— ഇങ്ങട്ട കൊടുത്തയക്കൂ.

മാധവന്റെ വാലിയക്കാരൻ ഉടനെ തൊക്ക മുകളിലെക്ക
കൊണ്ടുചെന്നു. ഇന്ദുലെഖ വാങ്ങി അകത്ത വെച്ച വാതിൽ പൂ
ട്ടി അമ്മുവൊട വെളിച്ചം എടുക്കാൻ പറഞ്ഞ കുളിപ്പാൻ ചുവ
ട്ടിൽ ഇറങ്ങി മാധവന്റെ അരിയത്ത എത്തിയപ്പൊൾ.

ഇ—ശരി- "ബ്രീച്ചലൊഡർ" ഇപ്പൊൾ മാളികമെൽ ഇരിക്ക
ട്ടെ. തൊപ്പിപണി മുഴുവനും തീൎന്നിട്ടില്ലാ, അത തീൎന്നിട്ട നാ
ളെയൊ മറ്റന്നാളൊ നായാട്ടിന പൊവാം— എന്നാൽ മതി—
ഇപ്പൊൾ പൊയി കിടന്ന ഉറങ്ങു.

മാ—ഇത വലിയ സങ്കടം തന്നെ— എനിക്ക നായാട്ടിന്ന കൂടി
പൊവാൻ പാടില്ലെന്നൊ.

ഇ—അതെ. ഇന്ന പൊവാൻ പാടില്ലെന്ന തന്നെ.

മാ—അതെന്താണ.

ഇ—തൊപ്പിപണി തീൎന്നിട്ടില്ലാ അത തന്നെ.

മാ—ഞാൻ തൊപ്പി വെണമെന്ന പറഞ്ഞുവൊ.

ഇ—തൊപ്പി വെണ്ടാ എന്ന പറഞ്ഞുവൊ— ഇന്നലെ അമ്മു വ
ന്ന ചൊദിച്ചപ്പൊൾ വെണ്ടാ എന്ന പറയായിരുന്നില്ലെ.

മാ—വെണ്ടാ എന്ന ഞാൻ ഇപ്പൊൾ പറയുന്നു.

ഇ—അത സാരമില്ല, അത ഞാൻ കെൾക്കയില്ല, ഇന്നലെ വെ
ണ്ടാ എന്ന പറഞ്ഞയച്ചിരുന്നുവെങ്കിൽ ഞാൻ രാത്രി ഉറക്ക
ഒഴിഞ്ഞ പണി ചെയ്യുന്നതല്ലായിരുന്നു— പിന്നെ ഇത്ര ഒക്കെ
എന്നെക്കൊണ്ട ബുദ്ധിമുട്ടിച്ച ഇപ്പൊൾ വെണ്ടാ എന്ന പറ
ഞ്ഞാൽ ആര കെൾക്കും.

മാ—ൟ കുട്ടിക്കളിയിൽ ഒന്നും എനിക്ക അശെഷം രസം തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/63&oldid=193033" എന്ന താളിൽനിന്ന് ശേഖരിച്ചത്