താൾ:CiXIV270.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 രണ്ടാം അദ്ധ്യായം.

ന്നുന്നില്ല. മനുഷ്യരെ വെറുതെ ഉപദ്രവിച്ചിട്ട എന്ത സാദ്ധ്യം.

ഇ—ഞാൻ കുട്ടിയാണ മാധവനും കുട്ടിതന്നെയാണെന്ന ഇപ്പൊ
ഴും എനിക്ക തൊന്നുന്നു. അതകൊണ്ട മുമ്പ നൊം കളിച്ചത
പൊലെ ഇപ്പൊഴും കളിക്കാം.

മാ—ഇന്നാൾ അല്ലെ ഇന്ദുലെഖ പറഞ്ഞത കുട്ടിക്കളി എനി
പാടില്ലാ എന്നും മറ്റും.

ഇ—അപ്പൊൾ മാധവനെ കുട്ടിയുടെ മാതിരിയിലല്ല കണ്ടത.
എന്ന പറഞ്ഞ ചിറിച്ചുംകൊണ്ട കുളിപ്പാൻ പൊയി.

മാധവൻ വിഷണ്ഡനായി തൊട്ടത്തിൽ നടന്നും കൊ
ണ്ടിരുന്നു.

കുളി കഴിഞ്ഞ ഇന്ദുലെഖ വരുമ്പൊഴെക്ക നെരം നല്ല
വെളിച്ചമായിരിക്കുന്നു— മാധവനെക്കണ്ടു മുകളിലെക്ക ഒന്നിച്ചു
കൂട്ടിക്കൊണ്ടുപൊയി ചായകുടിക്കാൻ ക്ഷണിച്ചു. ചായ താൻ കു
ടിച്ചു വെണ്ടെന്ന പറഞ്ഞു. പിന്നെയും ഇന്ദുലെഖയുടെ നിൎബ
ന്ധത്താൽ അല്പം കുടിച്ചു— രണ്ടുപെരും ഓരോ കസാലയിൽ ഇ
രുന്നു.

ഇ—എനി ഇന്ന നായാട്ടിന പൊവാൻ തരമില്ലെല്ലൊ.

മാ—ഇന്ദുലെഖക്ക കുട്ടിക്കളി മാറീട്ടില്ലെങ്കിൽ കളിപ്പാൻ വെറെ
ആളെ അന്വെഷിച്ചൊളു— എനിക്ക ഇത സഹിപ്പാൻ പാടി
ല്ലാതെ ആയിരിക്കുന്നു.

ഇ—എന്താണ സഹിപ്പാൻ പാടില്ലാത്തത— നായാട്ടൊ.

മാ—ഞാൻ വെളിവായിട്ട പറയാം

ഇ—വരട്ടെ— അത്ര വെളിവായിട്ട പറയെണമെന്നില്ലാ— മാധവ
ൻ നല്ല ധീരനാണെന്ന ഞാൻ മുമ്പ വിചാരിച്ചു, മാധവ
ന്റെ ഇപ്പൊഴത്തെ ഗൊഷ്ഠികൾ കാണുമ്പൊൾ എന്റെ
അഭിപ്രായം തെറ്റാണെന്ന ഞാൻ ഇപ്പൊൾ വിചാരിക്കുന്നു.

മാ—എനിക്കും ൟ കാൎയ്യത്തിൽ ധൈൎയ്യമില്ലാ— ഇന്ദുലെഖ സാ
ധാരണ ൟ ദിക്കിൽ കാണാറുള്ള മാതിരി ഒരു കുട്ടിയാണ ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/64&oldid=193034" എന്ന താളിൽനിന്ന് ശേഖരിച്ചത്