താൾ:CiXIV270.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 രണ്ടാം അദ്ധ്യായം.

"വളരെ ദിവസമായി ശിക്കാർ ചെയ്തിട്ടും— ൟ ഒരു മനൊവ്യഥ
"കൊണ്ട എന്റെ പൌരുഷങ്ങൾ എല്ലാം നശിക്കാറായി— അ
"ങ്ങിനെ വരുത്തരുത— ഞാൻ ബുദ്ധിഹീനനായിട്ടാണ ഇങ്ങി
"നെ കിടന്ന വലയുന്നത— എനിക്ക് ചെറുപ്പമാണ— ഇന്ദുലെഖ
"ക്ക ഭൎത്താവ ഉണ്ടാകെണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഞാ
"ൻ എനി ഒരു വലിയ ഉദ്യൊഗസ്ഥനൊ മറ്റൊ ആവുന്നത
"വരെ ഒരിക്കലും ഇന്ദുലെഖ ഭൎത്താവ വെണ്ടെന്നവെച്ച ഇരി
"ക്കുകയില്ലാ— പിന്നെ ആ മൊഹം വൃഥാ— എനി ഞാൻ ഇങ്ങി
"നെ എന്റെ മനസ്സിനെ വ്യസനിപ്പിക്ക ഇല്ല" എന്ന മനസ്സു
കൊണ്ട നിശ്ചയിച്ചു. ബഹു ധൈൎയ്യത്തൊടെ കണ്ണ അടച്ച ഉ
റങ്ങണം എന്ന ഉറച്ച കിടന്നു— കണ്ണ അടച്ച നിമിഷത്തിൽ ഇ
ന്ദുലെഖയുടെ നീണ്ട കണ്ണുകളും ചെന്താമരപ്പൂവുപൊലെ ശൊ
ഭയുള്ള മുഖവും കുന്തളഭാരവും അധരങ്ങളും മുമ്പിൽ വെളിവാ
യി കാണുന്നതപൊലെ തൊന്നി— കണ്ണ മിഴിച്ചു ഒന്നും കണ്ടതുമി
ല്ല— മാധവൻ എണീട്ട ഇരുന്ന ബഹു ധൈൎയ്യം നടിച്ചു, "എനി
ഞാൻ ഇന്ദുലെഖയെ വിചാരിക്കുകയില്ല" എന്ന തീൎച്ചയായി ഉ
റച്ചു. അപ്പൊൾ തന്റെ അറയുടെ വാതുക്കൽ ഒരു സ്ത്രീ നില്ക്കു
ന്നതു കണ്ടു.

മാ—ആരാണ അത.

"ഞാൻതന്നെ—പൂവരങ്ങിൽ നിന്ന ഒരു മാല തന്നയച്ചിരിക്കു
ന്നു"—എന്ന പറഞ്ഞ ഇന്ദുലെഖയുടെ ദാസി അമ്മു എന്ന സ്ത്രീ
മാധവന്റെ അറയിൽ കടന്ന തന്റെ കയ്യിൽ ഉള്ള ഒരു പനീർ
ചെമ്പകമാല മാധവൻ വശം കൊടുത്തു.

മാധവൻ മാല വാങ്ങി നൊക്കി ദീൎഘമായി ഒന്നു നിശ്വ
സിച്ചു.

അമ്മു—നാളെ രാവിലെ ചായ കുടിക്കാൻ മുകളിൽ ചെല്ലെ
ണമെന്ന പറഞ്ഞിരിക്കുന്നു. ചെല്ലാതിരിക്കരുതെന്ന തീൎച്ചയാ
യി പറഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/60&oldid=193030" എന്ന താളിൽനിന്ന് ശേഖരിച്ചത്