താൾ:CiXIV270.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 37

മാ—ഞാൻ പുലരാൻ നാല നാഴികയുള്ളപ്പൊൾ നായാട്ടിന്ന
പൊകുന്നു, അച്ഛനും വരുമായിരിക്കും— നാളെ അസ്തമിച്ചിട്ടെ
മടങ്ങിവരികയുള്ളൂ എന്ന പറയൂ.

അ—അങ്ങിനെതന്നെ പറയാം— എന്നാൽ പുലൎച്ചക്ക കാണണ
മെങ്കിൽ കാണാൻ ശരിയാവും— തിരുവാതിരക്കുളി ഉണ്ടെ
ല്ലൊ— അമ്മ ഏഴെട്ട നാഴിക വെളിച്ചാവാനുള്ളപ്പൊൾ ഉണ
ൎന്ന കുളപ്പുരയിൽ കുളിപ്പാൻപൊവാറ പതിവാണ,

മാ—രാത്രി എനിക്ക പെണ്ണുങ്ങളെ വന്ന കാണാൻ പാടില്ലാ— മ
റ്റന്നാൾ രാവിലെ കാണാമെന്ന പറയൂ.

അ—(മന്ദഹസിച്ചുകൊണ്ട) "പറയാം" എന്ന പറഞ്ഞ ഇന്ദുലെ
ഖയുടെ മാളികയിലെക്ക പൊയി വിവരം പറഞ്ഞു.

ഇന്ദുലെഖ വീണ്ടും ദാസിയെ വെറെ ഒരു വിവരം പറഞ്ഞു
മാധവന്റെ അടുക്കലെക്ക അയച്ചു.

അമ്മു രണ്ടാമത ചെല്ലുമ്പൊൾ മാധവൻ മാലയെ കയ്യി
ൽവെച്ചുനൊക്കിരസിച്ചുംകൊണ്ടിരിക്കുന്നു. അമ്മുവെ രണ്ടാമതും
കണ്ടപ്പൊൾ എന്താണ പിന്നെയും വന്നത എന്ന ചൊദിച്ചു.

അമ്മു—അമ്മ വിശെഷമായി ഒരു തൊപ്പി തുന്നുന്നുണ്ടത്രെ— അ
ത നായാട്ടിന പൊവുമ്പൊൾ തലയിൽ ഇട്ടുകൊണ്ട പൊവാം.
പുലൎച്ചക്ക മാളികയിൽ കയറി ചെല്ലാൻ യജമാനന വിരൊ
ധമുണ്ടെങ്കിൽ മിറ്റത്ത കിളിവാതിലിന്ന നെരെ നിന്നാൽ
തൊപ്പി എടുത്ത തരാം എന്ന അമ്മ പറഞ്ഞിരിക്കുന്നു.

മാ—എന്നാൽ ഇപ്പൊൾ ഇങ്ങട്ട കൊടുത്തയക്കരുതെ.

അ—തൊപ്പി മുഴുവനും തീൎന്നിട്ടില്ലായിരിക്കാം.

മാ—എന്താണ രാത്രി തുന്നൽപണി ചെയ്യാറുണ്ടൊ.

അ—രാത്രി ഇയ്യിടെ തുന്നലും പുസ്തകം വായനയും മറ്റും തന്നെ
യാണ— ഉറക്കം വളരെ കുറഞ്ഞിരിക്കുന്നു.

മാ—അതിന എന്താണ സംഗതി.

"സംഗതി എന്തൊ" എന്ന പറഞ്ഞ അമ്മു മന്ദഹസിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/61&oldid=193031" എന്ന താളിൽനിന്ന് ശേഖരിച്ചത്