താൾ:CiXIV270.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 385

തകൊണ്ട ആ വൎത്തമാനം ചൊദിപ്പാൻ മാത്രമാണ.

ശാസ്ത്രികളെ മുമ്പിൽ കണ്ട ഉടനെ ഒരു കസാലനീക്കി
വെച്ച ഇരിക്കാൻ പറഞ്ഞു.

ശാസ്ത്രികൾ ആ നിന്നദിക്കിൽ നിന്നതന്നെ കലശലായി
കരഞ്ഞുംകൊണ്ട പറയുന്നു.

"ൟ മഹാപാപിയായ എന്നെ എന്തിന വിളിച്ച കാണു
"ന്നു— നിങ്ങൾ രണ്ടുപെരും എനിക്ക എന്റെ പ്രാണന സമ
"മാണ— ജഗദീശ്വരാ— അറിയാതെ അബദ്ധമായി ഞാൻ നിങ്ങ
"ൾക്ക ൟ ആപത്തിന കാരണമായല്ലൊ"—എന്ന പറഞ്ഞ
പ്പൊൾ.

ഇ—ഇരിക്കൂ— ഞാൻ സകല വിവരങ്ങളും അറിഞ്ഞിരിക്കുന്നു—
എന്നൊടും മാധവനൊടും ശാസ്ത്രികൾക്കുള്ള സ്നെഹശക്തി
യാൽ മാത്രം ൟ ആപത്തിന കാരണമായതാണ— പിന്നെ
ശാസ്ത്രികൾക്ക മാത്രമല്ലാ ൟ തെറ്റായ ധാരണ ഉണ്ടായത—
വെറെ പലെ ആളുകളും തെറ്റായി ധരിച്ചിട്ടുണ്ട— ഇതിൽ ഒ
ന്നും എനിക്ക അത്ര ആശ്ചൎയ്യമില്ല— എന്റെ ആശ്ചൎയ്യവും
വ്യസനവും അദ്ദെഹം കൂടി ൟ വൎത്തമാനം ഇത്ര ക്ഷണം
വിശ്വസിച്ചുവല്ലൊ എന്നറിഞ്ഞതാണ.

എന്ന പറയുമ്പൊഴെക്ക ഇന്ദുലെഖക്ക കണ്ണിൽ ജലം നി
റഞ്ഞപൊയി.

ശാസ്ത്രികൾ—(ഗൽഗദാക്ഷരമായി) കഷ്ടം— കഷ്ടം! ഇങ്ങിനെ
ശങ്കിക്കരുതെ. ഇതാണ കഷ്ടം! ഞാൻ അദ്ദെഹത്തൊട പറ
ഞ്ഞ വാക്ക ഇന്ദുലെഖ കെട്ടിരുന്നാൽ ഇന്ദുലെഖ തന്നെ ഒരു
സമയം വിശ്വസിച്ചു പൊവും— അങ്ങിനെ ഉറപ്പായിട്ടാണ
ഞാൻ പറഞ്ഞത. പിന്നെ ഞാൻ ഇന്ദുലെഖയുടെ വലിയ
സ്നെഹിതനാണെന്ന മാധവന നല്ല അറിവ ഉണ്ടെല്ലൊ—
അങ്ങിനെയുള്ള ഞാൻഇന്ദുലെഖയെ കഠിനമായി ചീത്തവാ
ക്കുകൾ പറഞ്ഞ മാറത്ത അടിച്ച കരയുന്നത മാധവൻ ക


49*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/409&oldid=193572" എന്ന താളിൽനിന്ന് ശേഖരിച്ചത്