താൾ:CiXIV270.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

386 പത്തൊമ്പതാം അദ്ധ്യായം.

ണ്ടു. നമ്പൂരിപ്പാടും ഇന്ദുലെഖയും ഞാനും പകുതി വഴിയൊ
ളം ഒന്നായി വന്നു എന്ന പറയുകയും അതൊടുകൂടി വെറെ
അസംഖ്യം ആളുകൾ ഈ ദിക്കിൽ നിന്ന വരുന്നവര എല്ലാ
വരും അതിന ശരിയായി അതെ പ്രകാരംതന്നെ പറകയും
ചെയ്താൽ വിശ്വസിക്കുന്നത ഒരു ആശ്ചൎയ്യമൊ? കഷ്ടം! മാ
ധവനെ യാതൊരു ദുഷ്യവും പറയരുതെ.

ഇന്ദുലെഖക്ക ഇത കെട്ടപ്പൊൾ മനസ്സിന്ന കുറെ സുഖമാ
ണ തൊന്നിയത. മാധവൻ തെറ്റായി ഒന്നും പ്രവൃത്തിച്ചിട്ടില്ലെ
ന്ന കെൾക്കുന്നത തനിക്ക എല്ലായ്പൊഴും ബഹു സന്തൊഷമാ
ണ. താൻ തെറ്റുചെയ്തു എന്നു വന്നാലും വെണ്ടതില്ലാ.

ഇ—ശാസ്ത്രികൾ ഇങ്ങിനെ പറഞ്ഞപ്പൊൾ മാധവൻ എന്ത
ചെയ്തു.

ശാ—ഞാൻ ആദ്യം പറഞ്ഞത ഒരു എടവഴിയിൽ വെച്ചാണ—
അതിന്ന മുമ്പുതന്നെ പലരും പറഞ്ഞിരിക്കുന്നു. കെട്ടത ശരി
യൊ എന്ന ചൊദിച്ചതിന്ന അതെ—അതെ—എന്ന ഞാൻ പ
റഞ്ഞപ്പൊഴെക്ക മാധവന ബൊധക്ഷയം പൊലെ ആയി.

ഇത്രത്തൊളം പറഞ്ഞപ്പൊഴക്ക ഇന്ദുലെഖക്ക കെൾക്കാൻ
വയ്യാതെയായി കട്ടിലിന്മെൽ പൊയി കിടന്ന കരഞ്ഞു തുടങ്ങി.

ശാ—ഛീ— വ്യസനിക്കരുതെ— വ്യസനിക്കരുതെ— ഉടനെ എല്ലാം
സന്തൊഷമായി വരും. ഞാൻ ദിവസം ത്രികാല പൂജയായി
ഭഗവതിസെവ കഴിക്കുന്നുണ്ട. എല്ലാം ൟശ്വരി ശുഭമായി
വരുത്തും—എന്നും മറ്റും പറഞ്ഞ ശാസ്ത്രികൾ ഒരു വിധത്തി
ൽ മാളികയിൽ നിന്ന കണ്ണുനീർ വാൎത്തുംകൊണ്ട എറങ്ങി
പ്പൊയി.

ഇന്ദുലെഖ ദിവസം നെരം വെളിച്ചായാൽ പിന്നെ അ
സ്തമാനം വരെ വല്ല ആളുകളും കത്തും കൊണ്ട സ്ടെഷനിൽ
നിന്ന വരുന്നുണ്ടൊ എന്ന മാളികയിൽ നിന്ന നൊക്കിക്കൊണ്ട
പകൽ മുഴുവൻ കഴിക്കും. കുളി ഊണ മുതലായതൊക്കെ പുറത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/410&oldid=193574" എന്ന താളിൽനിന്ന് ശേഖരിച്ചത്