താൾ:CiXIV270.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

352 പതിനെട്ടാം അദ്ധ്യായം

ത്ത മൃഗം- കിടാവിനെ പ്രസവിച്ച ഉടനെ കാണിക്കുന്ന ചെഷ്ട
കളെ കുറിച്ച ആലൊചിച്ചു നൊക്കുക. എന്തായിരുന്നു പ്രസവ
സമയംവരെ തന്റെ വയറ്റിൽ ഭാണ്ഡമാക്കിക്കൊണ്ട നടന്നി
രുന്നത എന്നും എന്താണ തന്റെ മൂത്രദ്വാരത്തിൽ കൂടി പുറ
ത്തെക്ക വന്നത എന്നും ആ പശു ആ നിമിഷംവരെ അറി
യുന്നില്ല. പുറത്ത കുട്ടി ചാടിയ ഉടനെ അതിനെകുറിച്ച ൟസാ
ധുമൃഗം കാണിക്കുന്ന വാത്സല്യത്തെയും അതിന്റെ രക്ഷക്കവെ
ണ്ടി ആ പശു ചെയ്യുന്ന പ്രയത്നങ്ങളെയും ഉത്സാഹങ്ങളെയും
കണ്ടാൽ എത്ര അത്യത്ഭുതമായി തൊന്നുന്നു. ൟ സംഗതികളെ
യെല്ലാം നിരീശ്വരമതക്കാര ഖണ്ഡിച്ചു പറയുന്നുണ്ട. എന്നാൽ
ഞാൻ അവര പറയുന്ന സംഗതികളെ അശെഷം സാരമാക്കു
ന്നില്ലാ- വിശെഷബുദ്ധി ഇല്ലാത്ത സൎവ്വ മൃഗങ്ങളും തങ്ങളുടെ
അതാതവൎഗ്ഗങ്ങളിൽ ജന്തുക്കൾ അഭിവൃദ്ധിയായി വന്നുകൊണ്ടി
രിപ്പാൻ തല്ക്കാല സദൃശങ്ങളായ പ്രവൃത്തികൾ വിശെഷബുദ്ധി
യുള്ള മനുഷ്യനെപൊലെ പ്രവൃത്തിക്കുന്നത കാണുമ്പൊൾ ൟ
പ്രപഞ്ചത്തെ സ്ഥിതി ചെയ്യിക്കാനായിക്കൊണ്ട ഒരു പരാശക്തി
ഉണ്ടെന്നുള്ളതിന്ന വാദമുണ്ടാവാൻ പാടുണ്ടൊ. അങ്ങിനെയുള്ള
ശക്തിയുടെ സൂക്ഷ്മസ്വഭാവങ്ങളെകുറിച്ച ഒന്നും എനിക്ക അറി
വാൻ കഴിയില്ലെങ്കിലും ഉണ്ടെന്ന അറിവാൻ കഴിയും. ആ പരാ
ശക്തിയെ ഞാൻ ദൈവം എന്ന അനുമാനിക്കുന്നു. ൟ പ്രപ
ഞ്ചത്തിലുള്ള ദുഃഖങ്ങളെകുറിച്ച ഗൊവിന്ദൻകുട്ടി ഇത്ര എല്ലാം
പ്രസംഗിച്ചുവല്ലൊ- സുഖങ്ങളെക്കുറിച്ച ആലൊചിച്ച നൊക്കു.
ഓരൊ കൊല്ലത്തിൽ വൎഷമില്ലാതെ ദാഹം പിടിച്ച വെവുന്ന
ദിക്ക എത്ര എന്ന ഒരു കണക്കുണ്ടാക്കിയാൽ ഭൂമിയുടെ ലക്ഷ
ത്തിൽ ഒരംശംകൂടി ഇങ്ങനെ തപിക്കുന്നുണ്ടെന്ന കാണുമൊ-സം
ശയം. ൟ ജഗത്തിൽ യഥാൎത്ഥമായി വരുന്ന ആപത്തുകളെ യും
വരാൻ പാടുള്ള ആപത്തുകളെയും തമ്മിൽ ഒന്ന ചെൎത്ത നൊ
ക്കുക- വിഷൂചികാ എന്ന ദീനം ചിലപ്പൊൾ ഓരൊ ദിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/376&oldid=193490" എന്ന താളിൽനിന്ന് ശേഖരിച്ചത്