താൾ:CiXIV270.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 353

ബാധിച്ച മനുഷ്യരെ കൊല്ലുന്നു. ലക്ഷം പെര നിവസിക്കുന്ന ഒ
രു സ്ഥലത്ത ൟ ദീനം വന്ന പിടിപെട്ടാൽ എത്ര പെര ശരാ
ശരിക്ക സാധാരണ നശിച്ചുപൊവുന്നുണ്ടെന്ന കണക്ക നൊക്കൂ.
എന്താണ ൟ ദീനം ഇത്ര ക്ഷണത്തിൽ പകരുന്നതും നാശക
രവും ആയിരിക്കെ ഒരു പ്രാവശ്യം ഇൻഡ്യയിലൊ മറ്റെതെങ്കി
ലും ജനപുഷ്ടിയുള്ള രാജ്യത്തൊ പരക്കുന്ന കാലത്ത ആബാലവൃ
ദ്ധം സകലജീവികളെയും കൊല്ലരുതെ- രാജ്യം നിൎജ്ജനമാക്കി വി
ടരുതെ? ഏന്താണ അങ്ങിനെ സാധാരണ സംഭവിച്ച കാണാത്ത
ത. ഓടുന്ന കപ്പലുകളിൽ എത്ര ഓരൊ കൊല്ലം മുങ്ങിപ്പൊവുന്നു
ണ്ട. എത്ര ആളുകൾ വെള്ളം കുടിപ്പാൻ കിട്ടാതെ ഗൊവിന്ദൻ
കുട്ടി പറയുമ്പൊലെ തങ്ങളുടെ സ്നെഹിതന്മാരുടെ കഴുത്ത കടി
ച്ച രക്തം കുടിച്ച ദാഹനിവൃത്തി ചെയ്യുന്നു. ഇതെല്ലാം സൂക്ഷ്മ
മായി ആലൊചിച്ച നൊക്കിയാൽ പ്രപഞ്ചത്തിലുള്ള ജീവികൾ
ക്ക സാധാരണ ഉണ്ടാവുന്ന സുഖങ്ങൾ അഖണ്ഡമായി ഇരി
പ്പാൻ പാടില്ലെന്ന ഓൎമ്മപ്പെടുത്തുവാൻ വെണ്ടിയൊ എന്ന
തൊന്നും, ചിലപ്പൊൾ ചില കഷ്ടങ്ങളെ കാണുന്നുണ്ടെങ്കിലും,
ആകപ്പാടെ സൎവ്വ ജീവികൾക്കും ൟ പ്രപഞ്ചത്തിൽ ഉള്ള നി
വാസംപൊലെ സുഖകരമായി വെറെ ഒന്നുമില്ലെന്ന എളുപ്പ
ത്തിൽ അറിവാൻ കഴിയും. ഞാൻ ഇതിനെപ്പറ്റി എനി അ
ധികം പറയുന്നില്ലാ- അത്യുന്നതങ്ങളായ സൌധങ്ങളിൽ ഇരു
ന്ന ഇഷ്ടപ്രകാരമുള്ള സൎവ്വഭൊഗങ്ങളെയും നിഷ്പ്രയാസെന അ
നുഭവിച്ച സുഖിച്ച മദിച്ചിരിക്കുന്ന മഹാരാജാവിനും അന്നന്നു
കൂലിപ്പണിചെയ്ത ആഹാരമാത്രം നിവൃത്തിച്ച വല്ല ചാളകളി
ലൊ കുടികളിലൊ പാൎത്ത ദിവസം കഴിക്കുന്ന ദരിദ്ര്യനായ ഒ
രു മനുഷ്യനും ൟ ഭൂമിയിൽ ഇരിപ്പാനുള്ള ഒരു താല്പൎയ്യം ഒരുപൊ
ലെ അധികരിച്ച തന്നെ കാണുന്നു. എത്ര വയസ്സായാലും മര
ണം എന്നത ബഹു സങ്കടത്തെ ഇവര രണ്ടപെൎക്കും ഒരുപൊ
ലെ ഉണ്ടാക്കുന്നു. അതിനുള്ള കാരണങ്ങൾ ആലൊചിച്ചാൽ


45*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/377&oldid=193493" എന്ന താളിൽനിന്ന് ശേഖരിച്ചത്