താൾ:CiXIV270.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 319

ൾ എന്തെല്ലാം കയ്യടക്കമായി വലിയ ഭാണ്ഡങ്ങളിലും മറ്റും
വെക്കാം. അയാളുടെ കയ്യിൽ അങ്ങിനെ സൂക്ഷിച്ചിട്ടില്ലെ
ന്ന എന്താണ നിശ്ചയം. അയാളുടെ ശരീരവും സാമാനങ്ങ
ളും അച്ഛൻ ശൊധനചെയ്തിട്ടില്ലെല്ലൊ. പിന്നെ രാത്രി ഉറ
ങ്ങാൻ എല്ലാവരും പൊയാൽ അയാൾക്ക തിന്നാൻ എത്ര ത
രമുണ്ട. ഒമ്പത ദിവസം ഒന്നും അയാൾ തിന്നിട്ടില്ലെന്ന തീ
ൎച്ച പറയണമെങ്കിൽ ഒമ്പത ദിവസങ്ങളിലും രാവപകൽ അ
യാളുടെ കൂടത്തന്നെ ഒരു മിനുട്ടനെരം പിരിയാതെ പാറാവാ
യി സമൎത്ഥന്മാരായ മനുഷ്യരെ കാവൽ നിർത്തി തിന്നുന്നു
ണ്ടൊ എന്ന പരീക്ഷിച്ചിട്ട വെണം- അങ്ങിനെ പരീക്ഷ ചെ
യ്തിട്ടില്ലെല്ലൊ.

ഗൊ-പ—എനിക്ക ആ യൊഗിശ്വരൻ കള്ളനാണെന്ന തൊന്നീ
ട്ടില്ലാ- ൟ ജന്മം തൊന്നുകയുമില്ല. സകല കാൎയ്യങ്ങളും നിങ്ങ
ൾ കണ്ടതെ വിശ്വസിക്കുന്നുള്ളൂ. മാധവൻ എന്റെ അച്ഛ
നെ കണ്ടിട്ടുണ്ടൊ- ഇല്ല. എനിക്ക അച്ഛനുണ്ടായിരുന്നു- അ
ദ്ദെഹം മാധവന്റെ മുത്തച്ഛനാണെന്ന മാധവൻ ഞാൻ പ
റഞ്ഞാൽ വിശ്വസിക്കുന്നില്ലെ.

മാ—(ചിറിച്ചുംകൊണ്ട) എന്താണ അച്ഛൻ ഇങ്ങിനെ പറയുന്ന
ത. ഇത സ്വഭാവാനുസൃതമായ ഒരു അവസ്ഥയല്ലെ. ഇത അ
ച്ഛൻ പറഞ്ഞിട്ടില്ലെങ്കിലും ഞാൻ വിശ്വസിക്കുന്ന ഒരു കാ
ൎയ്യമാണെല്ലൊ.

ഗൊ-പ—ആട്ടെ- അത അങ്ങിനെ ഇരിക്കട്ടെ. മാധവന നിരീ
ശ്വരമതമല്ലാ എന്നല്ലെ പറഞ്ഞത. ഈശ്വരനെ അപ്പു കണ്ടി
ട്ടുണ്ടൊ. പിന്നെ കാണാത്ത വസ്തുവെ എന്തിന വിശ്വസിക്കു
ന്നു.

മാ—ശരി- അച്ഛന്റെ ൟ ചൊദ്യം ഒന്നാന്തരം തന്നെ. ഞാ
ൻ ഇതിന സമാധാനം പറയാൻ നൊക്കാം. ഗൊവിന്ദൻകു
ട്ടി എന്നെ തൎക്കിച്ച തൊല്പിക്കുമായിരിക്കും. എങ്കിലും ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/343&oldid=193408" എന്ന താളിൽനിന്ന് ശേഖരിച്ചത്