താൾ:CiXIV270.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 പതിനെഴാം അദ്ധ്യായം.

ന്നുന്ന ഒരു ഗഡിയാൾ ചങ്ങലയും തൂങ്ങുന്നുണ്ട. ഇങ്ങിനെയാണ
ഇയാളുടെ വെഷം, ഇദ്ദെഹം മാധവനെ അടുത്തിരുന്നപ്പൊൾ
തന്നെ മാധവന അതികലശലായ ഒരു പരിമളം ഉണ്ടായതായി
തൊന്നി. ലെവിൻഡറിന്റെയൊ പനീരിന്റെയൊ ബഹു കല
ശലായ പരിമളം. ൟ മഹാ രസികനായ മനുഷ്യൻ ഇരുന്ന ഉട
നെ തന്റെ പൊക്കെറ്റിൽനിന്ന സ്വൎണ്ണവൎണ്ണമായ ഒരു ചുരുട്ട
കെസ്സ (ചെറിയ പെട്ടി) എടുത്ത തുറന്ന ഒരു ചുരുട്ട താൻ എടു
ത്ത കെസ്സ മാധവനവെച്ചുകാണിച്ചു. താൻ ചുരുട്ട വലിക്കാറില്ലെ
ന്ന ഇംക്ലീഷ സമ്പ്രദായ പ്രകാരം ഉപചാരത്തൊടെ മാധവ
ൻ പറഞ്ഞപ്പൊൾ തനിക്ക വലിക്കുന്നതിന്ന വിരൊധമുണ്ടൊ
എന്ന ചൊദിച്ചതിന്ന ഒട്ടും ഇല്ലെന്ന മാധവൻ ആദരവൊടെ
പറകയും അദ്ദെഹം ഉടനെ ചുരുട്ട വലിക്കാൻ തുടങ്ങുകയും ചെ
യ്തു. കുറെ കഴിഞ്ഞ ശെഷം അയാൾ മാധവനൊട "താങ്കൾ
എവിടെനിന്ന വരുന്നു- എങ്ങൊട്ട പൊവുന്നു. ൟ ദിക്കിൽ മു
മ്പ സഞ്ചരിച്ചിട്ടില്ലെന്ന തൊന്നുന്നു.

മാ—ഞാൻ ഇപ്പൊൾ കൽക്കത്താവിൽ നിന്നാണ വരുന്നത.
ഒരു സ്നെഹിതനെ കാണാൻ പൊവുന്നു- എന്റെ രാജ്യം മല
യാളമാണ-മദിരാശി സംസ്ഥാനത്തിൽ. ൟ വടക്കെ ഇൻ
ഡ്യാ സഞ്ചരിച്ച കാണാൻ വന്നതാണ. താങ്കളുമായി പരിച
യമാവാൻ എടവന്നത എന്റെ ഒരു ഭാഗ്യം എന്ന ഞാൻ വി
ചാരിക്കുന്നു.

സുന്ദരപുരുഷൻ—അതെ ഞാനും അങ്ങനെതന്നെ വിചാരിക്കു
ന്നു. താങ്കളുടെ കൂടെ വല്ല സ്നെഹിതന്മാരൊ ആൾക്കാരൊ
ഉണ്ടൊ. അല്ല- താനെ പുറപ്പെട്ടുവൊ.

മാ—ഒരാളുമില്ലാ- ഞാൻ താനെ ഉള്ളു.

സു—ശരി-ഞാൻ അലഹാബാദിൽ ഒരു സബൊൎഡിനെറ്റ ജ
ഡ്ജിയാണ- എന്റെ അച്ഛനെ കാണ്മാൻ എന്റെ സ്വന്ത രാ
ജ്യത്തെക്ക പൊവുകയാണ. എന്റെ അച്ഛൻ ഒരു വലിയ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/312&oldid=193322" എന്ന താളിൽനിന്ന് ശേഖരിച്ചത്