താൾ:CiXIV270.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 289

ൎത്തകനാണ. അദ്ദെഹത്തിന്ന ഞാൻ ഉദ്യൊഗം ചെയ്യുന്ന
ത അത്ര ഇഷ്ടമില്ലാ. എന്റെ സ്വന്ത മനസ്സാൽ ൟ ഉദ്യൊ
ഗത്തിൽ ഇരിക്കുന്നതാണ. ഞാൻ ഒന്നാംക്ലാസ്സ വണ്ടിക്കാണ
ടിക്കെറ്റ വാങ്ങീട്ടുള്ളത. എന്റെ ഭാൎയ്യയും രണ്ട മക്കളും ആ
വണ്ടിയിൽ ഉണ്ട. വണ്ടിയിൽ ഇരുന്ന മുഷിഞ്ഞ ഓരൊ സ്ടെ
ഷനിൽ എത്തിയാൽ എല്ലായ്പൊഴും ഞാൻ പ്ലാട്ട ഫൊറമിൽ
എറങ്ങി നടന്ന കൊണ്ടിരിക്കുകയാണ. എനിക്ക ൟ വണ്ടി
യിൽ ദൂരയാത്ര ചെയ്യുന്നത ബഹു ഉപദ്രവമാണ. താങ്കൾ ഈ
വണ്ടിയിൽ ഇരിക്കുന്നത കണ്ടു. കണ്ടപ്പൊൾതന്നെ എനിക്ക
സംസാരിക്കെണമെന്ന തൊന്നി. മുഖം നൊക്കിയപ്പൊൾ ത
ന്നെ ഇംക്ലീഷ അറിയാം എന്ന ഞാൻ നിശ്ചയിച്ചു. ഇപ്പൊ
ൾ വളരെ സന്തൊഷമായി. എന്റെ പെർ ഷിയർ ആലി
ഖാൻ എന്നാണ. നിങ്ങൾ ഒരു ബീ-ഏ- ആയിരിക്കുമെന്ന
ഞാൻ ഉൗഹിക്കുന്നു.

മാധവൻ—അതെ.

ഷിയർ ആലിഖാൻ—എനിയും ഒരു ലക്ഷണം പറയട്ടെ. ബീ.
എൽ-കൂടിയാണ അല്ലെ.

മാ—(ചിറിച്ചുംകൊണ്ട) അതെ.

ഷി—ഞാനും ഒരു ഗ്രെഡ്യുയെറ്റാണ. നിങ്ങൾക്ക നിങ്ങളുടെ
സ്നെഹിതനൊടു കൂട എത്ര ദിവസം താമസമുണ്ട.

മാ—ഒരു ദിവസം.

ഷി—വിശെഷവിധി ആവശ്യം ഒന്നും ഇല്ലെങ്കിൽ നുമ്മൾക്ക ഒ
ന്നായി എന്റെ രാജ്യത്തെക്കെ പൊവുക - രാജ്യസഞ്ചാരത്തി
ന്ന വന്നതല്ലെ. ഇന്ന ദിക്കിൽ തന്നെ ഒന്നാമത പൊവെണ
മെന്നില്ലെല്ലൊ. എന്റെ ഭവനത്തിൽ ഒരാഴ്ച താമസിച്ച
ആ രാജ്യത്തിൽ ഉള്ള വിശെഷങ്ങൾ എല്ലാം കണ്ട പിന്നെ
ഇഷ്ടം പൊലെ ഏതെങ്കിലും ദിക്കിലെക്ക പൊകാമെല്ലൊ.

മാ—ഞാൻ ഒരു സ്നെഹിതനെ കാണാമെന്ന വെച്ചിട്ടുണ്ട. അത


37*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/313&oldid=193325" എന്ന താളിൽനിന്ന് ശേഖരിച്ചത്