താൾ:CiXIV270.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 281

റ ദിവസം ചെയ്തതിൽ മുൻകുടുമയുള്ള ചെറുപ്പക്കാരനായ ഒരാ
ൾ കുറെ ദിവസങ്ങൾ മുമ്പ കപ്പൽ കയറീട്ടുണ്ടെന്നറിഞ്ഞു. ഉട
നെ ബിലാത്തിക്ക കപ്പൽ കയറിയവരുടെ പെരവിവരം പൊ
ൎട്ടാപ്പീസ്സിലും മറ്റും പൊയി സൂക്ഷ്മമായി അറിഞ്ഞു. അതിൽ ഒ
ന്നും മാധവന്റെ പെര കാണ്മാനില്ലാ. പക്ഷെ മാധവൻ പെ
രമാറ്റി പറഞ്ഞിരിക്കാം എന്ന ശങ്കിച്ചു. എന്നാൽ സൂക്ഷ്മത്തിൽ
അങ്ങിനെ അല്ലാ. മാധവൻ ശരിയായ പെര പറഞ്ഞിട്ട തന്നെ
യാണ കപ്പൽ കയറിയത. എന്നാൽ അത കൽക്കത്താവിലെ
ക്കുള്ള കപ്പലുകളിൽ കയറിയ ആളുകളുടെ പെര കാണുന്ന പു
സ്തകത്തിലാണ ചെൎത്തിട്ടുള്ളത. പിന്നെ ബ്രീൻഡ്സി വഴിക്കും
മാർസെയിൽസ് വഴിക്കും ബിലാത്തിക്കുള്ള കപ്പലുകൾ കയറി
യ ആളുകളുടെ പെരലീസ്ത നൊക്കിയാൽ മാധവന്റെ പെര
കാണുമൊ. ചെറുമനുഷ്യാ നിന്റെ അവസ്ഥ എത്ര നിസ്സാരം.
ഗൊവിന്ദൻകുട്ടിമെനവൻ പാസൻജൎമ്മാരുടെ ലീസ്ത ഏത ബു
ക്കിൽനിന്ന വായിച്ചുവൊ അതിൽതന്നെ മറ്റൊരെടത്ത മാധ
വന്റെ പെര വെളിവായി എഴുതീട്ടുണ്ട. അവിടെ ഗൊവിന്ദൻ
കുട്ടിമെനവൻ നൊക്കാൻ ഭാവമില്ല. എന്തചെയ്യും. ഭാഗ്യത്തൊ
ടുകൂടിതന്നെ ഇരിക്കണം ബുദ്ധിസാമൎത്ഥ്യം- അല്ലെങ്കിൽ കാൎയ്യ
സിദ്ധി പ്രയാസം. ഗൊവിന്ദപ്പണിക്കൎക്ക ബനാറിസ്സിൽനിന്ന
ബൊമ്പായിൽ മടങ്ങി എത്തിയപ്പൊൾ പിന്നെയും ശരീരത്തി
ന്ന സുഖക്കെടായി. കൽക്കത്താവിലെക്ക പൊയി അവിടെനി
ന്ന ബൎമ്മയിലെക്കും പൊവണമെന്നാണ ഇവര ഉറച്ചത. തൽ
കാലം ഗൊവിന്ദപ്പണിക്കൎക്ക പുറപ്പെടാൻതക്ക സുഖമില്ലാഞ്ഞ
തിനാൽ രണ്ട നാല ദിവസം കഴിഞ്ഞ പൊവാമെന്നവെച്ച
ബൊമ്പായിൽതന്നെ താമസിച്ചു.

ഗൊവിന്ദൻകുട്ടി മെനവന പലെ വിദ്യകളും തൊന്നിയ
തിൽ ന്യൂസ്പെപ്പറിൽ പ്രസിദ്ധപ്പെടുത്തണം എന്ന തൊന്നി. ആ
ദ്യത്തിൽ ഒന്നരണ്ട പ്രാവശ്യം ചില ന്യൂസ്പെപ്പറകളിൽ ഇന്ദുലെ


36*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/305&oldid=193297" എന്ന താളിൽനിന്ന് ശേഖരിച്ചത്