താൾ:CiXIV270.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

273 പതിനാറാം അദ്ധ്യായം.

തികളിലും മറ്റും അതി മനൊഹരമാംവണ്ണം ഉണ്ടാക്കപ്പെട്ടിട്ടു
ള്ളതും അതി ഗംഭീരങ്ങളായും ഉള്ള കൊണികൾ. കഴുത്തിന്നും
അടിക്കും മാത്രം സ്വൎണ്ണറെക്ക കൊടുത്ത ശെഷം മുഴുവനും വെ
ള്ളച്ചായമൊ പച്ചച്ചായമൊ മഞ്ഞച്ചായമൊ ഇട്ട പീവരങ്ങളായി
അത്യുന്നതങ്ങളായി നിൽക്കുന്ന സ്തംഭങ്ങൾ. മനൊഹരങ്ങളായ
ജാലകങ്ങൾ, വാതിലുകൾ. വില ഏറിയ പട്ടുകളെക്കൊണ്ട ഉണ്ടാ
ക്കിയ തിരകൾ. വെള്ളികൊണ്ടും സ്വൎണ്ണംകൊണ്ടും ഗിൽട്ട ഇട്ട
നീരാളപ്പട്ട തിരയിട്ട വില്ലൂസ്സകൊണ്ടും പട്ടുകൊണ്ടും ഉള്ള കിട
ക്കകൾ, ഉപധാനങ്ങൾ, വെള്ളിമെക്കട്ടി ഇതുകളൊടു കൂടിയ ക
ട്ടിലുകൾ. ൟ വക ഓരൊ സാധനങ്ങൾ മാധവൻ കണ്ടതക
ളെ കുറിച്ച ശരിയായി വൎണ്ണിക്കാൻ ആരാൽ കഴിയും.

മെൽക്കമെൽ അതി ഗംഭീരങ്ങളായി നിൽക്കുന്ന സൌധ
ങ്ങളുടെ അഗ്രത്തിൽ കാണപ്പെടുന്ന ചന്ദ്രശാലകളെ കണ്ടാൽ
ആരുടെ മനസ്സ കുതൂഹലപ്പെടാതിരിക്കും. അഞ്ച- ആറ-നില
മാളികകൾ മെൽക്കുമെൽ കഴിഞ്ഞാൽ അതകളുടെ ഉപരി ഓ
രൊ ചന്ദ്രശാലകൾ എന്ന പറയപ്പെടുന്ന മെപ്പുരയില്ലാത്ത വെ
ണ്മാട മെടകളെ കാണാം. ൟചന്ദ്രശാലകളുടെ സ്ഥലങ്ങൾ
ചിലെടങ്ങളിൽ ശുദ്ധ സ്ഫടികം പടുത്തും, ചിലടെങ്ങൾ കുപ്പി
ക്കിണ്ണക്കൂട്ട ഉരുക്കി മെഴുകി ഉറപ്പിച്ച പലെവിധമായ ചായങ്ങ
ളിൽ അതിന്മെൽ ലതാകൃതികളായും പുഷ്പാകൃതികളായുമുള്ള
ചിത്രങ്ങളെക്കൊണ്ട അലങ്കരിക്കപ്പെട്ടും, ചിലെടങ്ങൾ ശുദ്ധ
മുത്തുശ്ശിപ്പി കടഞ്ഞ പലകയാക്കി പടുത്തും, ചിലെടങ്ങൾ വി
ശെഷ വിധിയായ ഭംഗിയുള്ള പട്ട പായകളെക്കൊണ്ട മൂടിയും
കാണാം. ചന്ദ്രശാലകളുടെ നാല വക്കുകളിലും മുട്ടിന്ന ഉയരം
പൊങ്ങി നിൽക്കുന്ന ഓരൊവിധം വെലികളുടെ മാതിരികളിലു
ള്ള ആവരണങ്ങളുടെ ഒരു ഭംഗി വാചാമഗൊചരമെന്നതന്നെ
പറയാം. ചില സ്ഥലങ്ങളുടെ നാല വക്കുകളും പൂച്ച് കൊടുത്തതി
നാൽ നിറത്തിന്ന മങ്ങൽ വരാത്ത തങ്കവൎണ്ണമായ ചെറിയ പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/302&oldid=193282" എന്ന താളിൽനിന്ന് ശേഖരിച്ചത്