താൾ:CiXIV270.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം. 279

ച്ചളക്കമ്പികൾ കൊണ്ട അവിടവിടെ രജത വൎണ്ണമായ കുമിഴുക
ൾ അടിച്ചുള്ള വെലികൾ ലതാകൃതിയിലും പുഷ്പാകൃതിയിലും
വെല ചെയ്തതുകളെ ക്കൊണ്ട ചുറ്റപ്പെട്ടിട്ട കാണാം. ചില സ്ഥ
ലങ്ങൾ ശുദ്ധ മാർബൾ എന്ന ഉളിയുന്ന വെള്ളക്കല്ലുകൾ കൊ
ണ്ട കടഞ്ഞുണ്ടാക്കിയ അസംഖ്യം അഴികളെ കൊണ്ട ചുറ്റപ്പെട്ടി
ട്ട കാണാം. ചില മെടകളുടെ നാല വക്കിനും ലൊഹങ്ങളെ
ക്കൊണ്ട വാൎത്തതും, മാർബൾ കുഴിച്ചുണ്ടാക്കിയതും വിശെഷമാ
യി മണ്ണുകൊണ്ട ഉണ്ടാക്കി കടഞ്ഞെടുക്കപ്പെട്ടിട്ടുള്ളതുമായ പ
ലെവിധം പാത്രങ്ങളിൽ അതി സുരഭികളായും മനൊഹരങ്ങളാ
യും ഉള്ള പുഷ്പ ച്ചെടികൾ നട്ട വളൎത്തിയവകളെ നിരത്തി വരി
വരിയായി വെച്ചിരിക്കുന്നത കാണാം. ചില സ്ഥലങ്ങളിൽ യ
ന്ത്രപ്പണിയാൽ ചെമ്പ കുഴലുകളിൽ കൂടി വളരെ അഗാധത്തി
ൽനിന്ന വലിച്ചു കൊണ്ടുവരുന്ന ജലം മാർബൾ, സ്ഫടികം, ഇത
കളെകൊണ്ട പത്മാകൃതിയിലും ഓരൊ മൃഗങ്ങളുടെ മുഖാകൃതിയി
ലും ചക്രാകൃതികളിലും മറ്റും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓരൊ ദ്വാര
ങ്ങളിൽ കൂടി നെത്രങ്ങളെയും ശ്രൊത്രങ്ങളെയും ഒരുപൊലെ ആ
നന്ദിപ്പിക്കുന്ന വിധമുള്ള ആകൃതിയിലും ശബ്ദത്തൊടും അന
ൎഗ്ഗളമായി പതിച്ച കൊണ്ട ഇരിക്കുന്നത കാണാം. ഇങ്ങിനെ ആ
അമരാവതി ബങ്കളാവിൽ മാധവനാൽ കാണപ്പെട്ട സാധനങ്ങ
ളുടെ അവസ്ഥയെപ്പറ്റി പറഞ്ഞ മനസ്സിലാക്കാനുള്ള വാഗ്മിത്വം
എനിക്ക ഇല്ലെന്ന ഞാൻ വിചാരിക്കുന്നതിനാൽ എനി ചുരുക്കി
പറയാം.

മെൽകാണിച്ച വിധമുള്ള ചന്ദ്രശാലകൾ മുതലായതും ഇ
ത കൂടാതെ വാപികൾ, മണിമയ മഞ്ചങ്ങൾ പുസ്തകശാലക
ൾ, തൊട്ടങ്ങൾ മുതലായ അനെക സാധനങ്ങളും കണ്ട മാധ
വൻ അത്യാനന്ദപ്പെട്ടു എന്നെ പറവാനുള്ളു. മാധവന ൟ ഭ്ര
മിവിട്ട ഏതൊ ഇതവരെ അനുഭവിക്കാത്ത സുഖങ്ങളൊടു കൂടി
യ ഒരു സ്വൎഗ്ഗലൊകത്തൊ മറ്റൊ തന്നെ കൊണ്ടാക്കിയതപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/303&oldid=193287" എന്ന താളിൽനിന്ന് ശേഖരിച്ചത്